ഏററവും വലിയ ഭൂരിപക്ഷത്തോടെ കേരളം തിരഞ്ഞെടുത്ത ശൈലജ ടീച്ചര്‍ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകട്ടെയെന്ന് ദീദി ദാമോദരൻ

ഏററവും വലിയ ഭൂരിപക്ഷത്തോടെ കേരളം തിരഞ്ഞെടുത്ത ശൈലജ ടീച്ചര്‍  ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകട്ടെയെന്ന് ദീദി ദാമോദരൻ
Published on

കഴിഞ്ഞ മന്ത്രിസഭയിൽ ആദ്യമായി രണ്ടു സ്ത്രീകളെ മന്ത്രിമാരാക്കി മാറ്റം കുറിച്ച എൽ.ഡി.എഫ്. മറ്റൊരു വലിയ തിരുത്തിന് മാതൃകയാകുമോ എന്ന ചോദ്യവുമായി എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ. ഈ തിരഞ്ഞെടുപ്പിൽ ഏററവും വലിയ ഭൂരിപക്ഷത്തോടെ കേരളം തിരഞ്ഞെടുത്ത കെ.കെ.ശൈലജ ടീച്ചർ കേരള ചരിത്രത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിൽ നിന്നുള്ള ഏക വനിത അംഗമായ കെകെ രമ പ്രതിപക്ഷ നേതാവും ആകട്ടേയെന്ന് ദീദി ദാമോദരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ദീദി ദാമോദരന്റെ ഫേസ്ബുക് കുറിപ്പ്

ലാൽസലാം കോമ്രേഡ്സ്

നൂറ്റിനാല്പതിൽ പതിനൊന്ന് സ്ത്രീകൾ (10 +1 ).

2021 ൻ്റെ മഹാവിജയത്തിലും സ്ത്രീകൾക്ക് അഭിമാനിക്കാൻ നേരിയ വകയേ ഉള്ളൂ.

കഴിഞ്ഞ നിയമസഭയിൽ എട്ട് ആയിരുന്നത് പതിനൊന്നായി. ഉള്ളത് വച്ച് ചിന്തിക്കുക എന്ന ഗതികേടിലേക്ക് തള്ളിയിടുന്നതാണ് ഈ രാഷ്ട്രീയം.

ഈവിജയത്തിൻ്റെ എല്ലാ നേട്ടങ്ങളും മനസ്സിലാക്കുമ്പോൾ തന്നെ ഈ ഗതികേട് എന്നെ അപമാനിതയാക്കുന്നുണ്ട് .

എങ്കിലും പറയട്ടെ പോയ മന്ത്രിസഭയിൽ ആദ്യമായി രണ്ടു സ്ത്രീകളെ മന്ത്രിമാരാക്കി മാറ്റം കുറിച്ച എൽ.ഡി.എഫ്. മറ്റൊരു വലിയ തിരുത്തിന് മാതൃകയാകുമോ ?

എങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഏററവും വലിയ ഭൂരിപക്ഷത്തോടെ കേരളം തിരഞ്ഞെടുത്ത കെ.കെ.ശൈലജ ടീച്ചർ കേരള ചരിത്രത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകട്ടെ.

2021 ലെങ്കിലും ഒരു സ്ത്രീ എങ്ങിനെ നയിക്കും എന്ന് രാഷ്ട്രീയകേരളം അറിയട്ടെ.

പ്രതിപക്ഷത്ത് കെ.കെ. രമ മാത്രമേയുള്ളൂ. അക്രമത്തിനും അനീതിക്കുമെതിരെ സന്ധിയില്ലാതെ പോരാടുന്ന രമയെ കേരളം കണ്ടതല്ലേ.

പ്രതിപക്ഷം അവരെ പ്രതിപക്ഷ നേതാവാക്കട്ടെ.

വേണ്ടേ ഒരു വ്യത്യാസം?

അതും ചരിത്രത്തിലാദ്യമായിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നു സ്ത്രീ സഖാക്കൾക്കും എന്റെ അഭിവാദ്യങ്ങൾ.

നിങ്ങൾക്ക് പൊരുതുവാനുള്ളത് ചില്ലറ യുദ്ധങ്ങളല്ല.

Related Stories

No stories found.
logo
The Cue
www.thecue.in