ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം. പ്രതിസന്ധി കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ല. കോവിഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുവെന്നും നയപ്രഖ്യാപനത്തില്‍ വിമര്‍ശനം.
കേന്ദ്ര പൂളില്‍ നിന്നും നികുതി കുറയുന്നുവെന്നും നയപ്രഖ്യാപന പ്രസംഗം വിമര്‍ശിച്ചു. ധനക്കമ്മി കുറയ്ക്കുന്നതിനുള്ള ഗ്രാന്‍ഡിലും കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തി. 6,500 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അഭിമാന പദ്ധതിയാണ്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പദ്ധതിയാണ്. അതിവേഗ യാത്ര പദ്ധതി സംസ്ഥാനത്തിന് ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണം.
ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.