പുതിയ ബെന്‍സ് കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ വേണമെന്ന് ആവശ്യപ്പെട്ട ഫയല്‍ ഒരു തവണ സര്‍ക്കാര്‍ മടക്കിയതാണ്. ഭാര്യയ്ക്ക് അനുവദിച്ച കാറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാറിന്റെ വിലയോ മോഡലോ തനിക്ക് അറിയില്ല. ഏത് കാര്‍ വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍.
പഴയ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ പിന്നിട്ടുവെന്ന് കാണിച്ചാണ് പുതിയ കാറിന് പണം അനുവദിക്കാന്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടത്. പ്രോട്ടോക്കോള്‍ നിര്‍ദേശിച്ചത് പ്രകാരമുള്ള ഈ പരിധി ആറുമാസം മുമ്പ് അവസാനിച്ചതാണ്.
85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് രാജ്ഭവന്‍ ആവശ്യപ്പെട്ടത്. ഇത് രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യം അനുവദിക്കുന്നതിനെതിരെ ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു. രാജ്ഭവനിലെ സ്റ്റാഫുകളുടെ എണ്ണവും സൗകര്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.