'സുകുമാരൻനായരുടെ പോക്കറ്റിലല്ല നായന്മാർ'; എൻ എസ് എസ്സിനെ വിമർശിച്ച് എ കെ ബാലൻ

'സുകുമാരൻനായരുടെ പോക്കറ്റിലല്ല നായന്മാർ'; എൻ എസ് എസ്സിനെ വിമർശിച്ച് എ കെ ബാലൻ
Published on

എൻ എസ് എസ്സിനെ വിമർശിച്ച് എ കെ ബാലൻ. നായന്മാരെല്ലാം സ്വന്തം പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റിയെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി എ കെ ബാലൻ. സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയതെന്നും എ കെ ബാലൻ പറഞ്ഞു.

'സുകുമാരൻനായരുടെ പോക്കറ്റിലല്ല നായന്മാർ'; എൻ എസ് എസ്സിനെ വിമർശിച്ച് എ കെ ബാലൻ
ദേവഗണങ്ങള്‍, അയ്യപ്പകോപം, ദൈവത്തിന് വോട്ട്; ഇലക്ഷന്‍ ദിനത്തിലും മുന്നണിഭേദമില്ലാതെ 'ശബരിമല', തുടക്കമിട്ടത് സുകുമാരന്‍ നായര്‍

നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടെ പ്രസ്താവന തെറ്റായിപ്പോയി. അത്തരം കാര്യങ്ങളൊക്കെ വോട്ടെടുപ്പ് ദിനത്തിൽ പറയുവാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരൻ നായർ തെറ്റ് തിരുത്തണമെന്ന് എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പോകുമെന്നും എ കെ ബാലന്‍ പരിഹസിച്ചു.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി വോട്ടെടുപ്പ് ദിനത്തിൽ ജി. സുകുമാരന്‍ നായർ പറഞ്ഞിരുന്നു. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് എതിരായി വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്നതായിരുന്നു സുകുമാരൻനായരുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in