പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതില്‍ അഗ്നിരക്ഷാസേനയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യയാണ് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.
ഫയര്‍ഫോഴ്‌സ് റീജിയണല്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് പരിശീലനം നല്‍കിയതെന്നും ചട്ടങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
പോപുലര്‍ ഫ്രണ്ട് രൂപീകരിച്ച റസ്‌ക്യു ആന്‍ഡ് റിലീഫ് വിഭാഗത്തിനാണ് മാര്‍ച്ച് 30ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. ആലുവയിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങില്‍ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്.