തപാല്‍ വോട്ടിലും ഇരട്ടിപ്പുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകർക്ക് അവരുടെ വീടിന്റെയുയോ ഓഫീസിന്റെയോ വിലാസത്തിൽ തപാൽ ബാലറ്റുകൾ വന്നുക്കൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് മനപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തല പറഞ്ഞത്
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ച് കാണുന്നില്ല. സംസഥാനത്ത് മൂന്നര ലക്ഷത്തോളമുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കും ഇരട്ട വോട്ടുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു ചെയ്ത പലർക്കും തപാൽ ബാലറ്റ് വന്നുകൊണ്ടിരിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിയായി മാറുവാൻ സാധ്യതയുണ്ട്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത പലർക്കും വീടിന്റെ അഡ്ഡ്രസ്സിലോ ഓഫീസ് അഡ്ഡ്രസിലോ ആണ് ബാലറ്റ് വോട്ടുകൾ വന്നുക്കൊണ്ടിരിക്കുന്നത്.
ഇതൊരിക്കലും നീതീകരിക്കുവാൻ പറ്റാത്ത കാര്യമാണ്. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്തവരുടെ പേരുകൾ വോട്ടർപ്പട്ടികയിൽ മാർക്ക് ചെയ്യേണ്ടാതാണ്. അതിൽ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട് . ഇത് മനഃപൂർവമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കണം. ഇത് സംബന്ധമായി ഒരു പരാതി കത്ത് മുഖേനെ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ട്. ഇരട്ട വോട്ടുകൾ തടയുന്നതിനായുള്ള അഞ്ചിന് നിർദേശങ്ങളും കത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.