'നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തു'; സിനിമയിൽ നിന്ന് വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ

സൗമ്യ സദാനന്ദൻ
സൗമ്യ സദാനന്ദൻ
Published on

മലയാള സിനിമയിൽ നിന്ന് ആറ് വർഷമായി തനിക്ക് വിലക്ക് നേരിട്ടെന്ന് സംവിധായിക സൗമ്യ സദാനന്ദൻ. മദ്യ ലഹരിയിലായിരുന്ന നിർമ്മാതാവ് നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ താൻ ചോദ്യം ചെയ്തതാണ് വിലക്ക് നേരിടാൻ കാരണമെന്നും സൗമ്യ സദാനന്ദൻ ആരോപിച്ചു. 2018ൽ റിലീസ് ചെയ്ത മാം​ഗല്യം തന്തുനാനേന എന്ന സിനിമയുടെ സംവിധായിയകാണ് സൗമ്യ സദാനന്ദൻ. 2016ൽ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത ചെമ്പൈ: ഡിസ്കവറി ഓഫ് എ ലെജെന്റ് എന്ന ഡോക്യുമെന്ററിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി അവാർഡ് ലഭിച്ചിരുന്നു. മാം​ഗല്യം തന്തുനാനേന തന്റെ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും ചേർന്ന് എഡിറ്റ് ചെയ്താണ് തിയറ്ററുകളില്‍ എത്തിച്ചതെന്നും സൗമ്യ ആരോപിക്കുന്നു. കുഞ്ചാക്കോ ബോബനും നിമിഷ സജയനുമായിരുന്നു മാം​ഗല്യം തന്തുനാനേന എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സൗമ്യ ഇക്കാര്യം പരാമർശിച്ചത്.

സൗമ്യ സദാനന്ദൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മോഹൻലാലും മമ്മൂട്ടിയും മാധ്യമങ്ങളെ കാണാനിരുന്നതാണ്,അമ്മയിലെ ചിലർ അത് മുടക്കിയത്; ബി. ഉണ്ണികൃഷ്‌ണൻ

സിനിമയിലെ 'നല്ല കുട്ടികൾക്ക്' പോലും മറ്റൊരു മുഖമുണ്ട്. തന്‍റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും ചേർന്ന് എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചു. ആ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. ഞാൻ കലാ മൂല്യമുള്ള സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിര്‍മാതാവും വിചാരിച്ചു. അവര്‍ക്ക് ഒരു കൊമേഴ്‌സ്യൽ സിനിമയാണ് വേണ്ടിയിരുന്നത്. ഞാൻ അടുത്ത അഞ്ജലി മേനോൻ ആകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ പരാമർശമുണ്ടായി എന്നും സൗമ്യ കുറിപ്പിൽ പറയുന്നു.

സൗമ്യ സദാനന്ദൻ
ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണും, മറുപടിയില്ലാത്ത മോഹൻലാൽ ഇനിയെങ്കിലും ചിന്തിച്ച് തുടങ്ങട്ടെ; റിമ കല്ലിങ്കൽ

പുതിയ പ്രോജക്ടുകളുമായി വനിതാനിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അത് കള്ളം പറയുകയാണ്. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തു. 2020-ല്‍ സിനിമ വിട്ടു. താന്‍ മനഃപൂര്‍വ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഓരോ സംഭവങ്ങളും സത്യമാണെന്നും സൗമ്യ പറയുന്നു.

സഹസംവിധായികയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും പ്രവർത്തിച്ച ശേഷമാണ് സൗമ്യ സദാനന്ദൻ സിനിമാ സംവിധായികയാകുന്നത്. നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ ദേശീയ അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ചെമ്പൈ:മൈ ഡിസ്ക്കവറി ഓഫ് എ ലെജന്‍ഡ് കൂടാതെ റാബിറ്റ് ഹോൾ എന്ന ഹ്രസ്വചിത്രവും സൗമ്യ സംവിധാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in