യൂട്യൂബ് വീഡിയോയിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; കെന്നഡി കരിമ്പിന്‍കാലയില്‍ അറസ്റ്റില്‍

യൂട്യൂബ് വീഡിയോയിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; കെന്നഡി കരിമ്പിന്‍കാലയില്‍ അറസ്റ്റില്‍
Published on

യൂട്യൂബ് വീഡിയോയിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചതിന് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസ്റ്റര്‍ അനുപമയുടെ പരാതിയിലാണ് നടപടി. എറണാകുളത്ത് കാക്കനാട്ടെ വീട്ടിലെത്തി കുറവിലങ്ങാട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യൂട്യൂബ് വീഡിയോയിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; കെന്നഡി കരിമ്പിന്‍കാലയില്‍ അറസ്റ്റില്‍
കന്യാസ്ത്രീ പീഡനത്തില്‍ ഫ്രാങ്കോക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി

തുടര്‍ന്ന് കോട്ടയം കുറവിലങ്ങാട് പൊലീസ്‌സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ കന്യാസ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു യൂട്യൂബ് വീഡിയോ. ചാനല്‍ ചര്‍ച്ചകളില്‍ കെന്നഡി കരിമ്പിന്‍കാലയില്‍ കന്യാസ്ത്രീകളെ പലകുറി അവഹേളിച്ചതും വിവാദമായിരുന്നു.

Defamed Nuns Through Youtube, Kennedy Karinpinkalayil Arrested.

Related Stories

No stories found.
logo
The Cue
www.thecue.in