സി.പി.എമ്മിനെ വിറപ്പിക്കാമെന്ന് ആര്‍.എസ്.എസ് കരുതേണ്ട; പ്രകോപനത്തില്‍ വീഴരുതെന്ന് പ്രവര്‍ത്തകരോട് കോടിയേരി

സി.പി.എമ്മിനെ വിറപ്പിക്കാമെന്ന് ആര്‍.എസ്.എസ് കരുതേണ്ട; പ്രകോപനത്തില്‍ വീഴരുതെന്ന് പ്രവര്‍ത്തകരോട് കോടിയേരി
Published on

കേരളം കലാപഭൂമിയാക്കാനുള്ള ആസൂത്രീതമായ നീക്കമാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം നടത്തി സംസ്ഥാന സര്‍ക്കാരിനെ കുറ്റംപറയുകയാണ് ബി.ജെ.പി. കൊലപാതകങ്ങളിലൂടെ സി.പി.എമ്മിനെ വിറപ്പിക്കാമെന്ന് കരുതേണ്ട. കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചാണ് കേരളത്തിലും കണ്ണൂരിലും സി.പി.എം വളര്‍ന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിന്റെ പ്രകോപനത്തില്‍ വീണുപോകരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊലപതാകം നടത്തിയത്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്താണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമണം നടത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.

രണ്ട് മാസം മുമ്പ് എല്ലാ ജില്ലകളിലും ആര്‍.എസ്.എസിന്റെ പരിശീലന പരിപാടി നടത്തിയിരുന്നു. 3000ത്തോളം ആളുകള്‍ പങ്കെടുത്തിരുന്നു. ആ പരിശീലനത്തില്‍ പങ്കെടുത്തവരാണ് തലശ്ശേയിലെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in