16 പുതുമുഖങ്ങള്‍; റിയാസും സ്വരാജും സി.പി.എം സെക്രട്ടറിയേറ്റില്‍

16 പുതുമുഖങ്ങള്‍; റിയാസും സ്വരാജും സി.പി.എം സെക്രട്ടറിയേറ്റില്‍
Published on

മന്ത്രി പി.എ മുഹമ്മദ് റിയാസും എം.സ്വരാജും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍. 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തതായി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. എട്ട് പുതുമുഖങ്ങളാണ് സെക്രട്ടറിയേറ്റിലുള്ളത്. കെ.കെ ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, പി.കെ ബിജു, പുത്തലത്ത് ദിനേശന്‍, സജി ചെറിയാന്‍, വി.എന്‍ വാസവന്‍ എന്നിവരാണ് സെക്രട്ടറിയേറ്റിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍.

88 അംഗ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം, എസ്.എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, ചിന്താ ജെറോം, വത്സന്‍ പനോളി, കെ.കെ ലതിക, ഡോക്ടര്‍ കെ.എന്‍ ഗണേഷ്, കെ.എസ് സലീഖ, വി.ജോയ്, ഒ.ആര്‍ കേളു, രാജു എബ്രഹാം, എന്നിവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലെത്തി. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സംസ്ഥാന സമിതിയിലെ ക്ഷണിതാക്കളായി.

സംസ്ഥാന സമിതിയില്‍ നിന്നും 12 അംഗങ്ങളെ ഒഴിവാക്കി. ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍, കെ.ജെ തോമസ്, എം.എം മണി, എം.ചന്ദ്രന്‍, കെ. അനന്തഗോപന്‍, ആര്‍.ഉണ്ണികൃഷ്ണ പിള്ള, ജി.സുധാകരന്‍,കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി.പി നാരായണന്‍, ജെയിംസ് മാത്യു എന്നിവരാണ് സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in