അത്യന്ത്യം നാടകീയമായി അന്ത്യയാത്ര; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, മതാചാരപ്രാകാരം സംസ്കരിക്കണമെന്ന് മകൾ ആശ

അത്യന്ത്യം നാടകീയമായി അന്ത്യയാത്ര; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, മതാചാരപ്രാകാരം സംസ്കരിക്കണമെന്ന് മകൾ ആശ
Published on

അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മകൾ ആശ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പറഞ്ഞത്.

ഹൈക്കോടതി ഉത്തരവ് വന്നതോടെ ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച സ്ഥലത്ത് അരങ്ങേറിയത് അത്യന്ത്യം നാടകീയ രംഗങ്ങളായിരുന്നു. മെഡിക്കൽ കോളേജിന് കൈമാറാനാകില്ലെന്ന തീരുമാനത്തിലുറച്ച് മകൾ ആശ ലോറൻസ് മൃദേഹത്തോട് ചേർന്ന് നിന്നു. അപ്പൻ പോകേണ്ടത് അമ്മയുടെ കൂടെയാണ്, മൃതദേഹം ആശുപത്രിക്ക് കൈമാറണമെന്ന കാര്യം അച്ഛൻ മുമ്പ് എവിടെയും പറഞ്ഞിട്ടില്ല, തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറഞ്ഞു. മൃതദേഹം മതാചാര പ്രകാരമാണ് സംസ്കരിക്കേണ്ടത് എന്നാണ് ആശയുടെ വാദം. പൊതുദർശനം നടന്ന ടൗൺ ഹാളിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ആശയും മകനും, പാർട്ടി പ്രവർത്തകരുമായാണ് വാക്കേറ്റമുണ്ടായത്. 'അലവലാതി സഖാക്കൾ അമ്മയെ തള്ളിയിട്ടെ'ന്നായിരുന്നു ആശയുടെ മകന്റെ പ്രതികരണം. ബലപ്രയോ​ഗത്തിലൂടെയാണ് ആശയേയും മകനെയും മാറ്റിയത്. പൊതുദർശന ഹാളിൽ നിന്ന് മാറാൻ ആശയും മകനും തയ്യാറായിരുന്നില്ല.

പോലീസ് ഇടപെട്ട് ആശയേയും മകനെയും മാറ്റിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തീരുമാനമുണ്ടാകും വരെ എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാമെന്നാണ്ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്. മകൾ ആശ ലോറൻസ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹർജിയിൽ തീരുമാനം പിന്നീടുണ്ടാകും. എത്രയും വേ​ഗം വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നും കോടതി പറ‍ഞ്ഞു.

അത്യന്ത്യം നാടകീയമായി അന്ത്യയാത്ര; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, മതാചാരപ്രാകാരം സംസ്കരിക്കണമെന്ന് മകൾ ആശ
'പൊക്കിളില്‍ നിന്ന് ചെങ്കൊടി വലിച്ചൂരി കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച് സഖാവേ എന്ന വിളിച്ച ലോറന്‍സ്'; എം.എം.ലോറന്‍സിനെ ഓര്‍ക്കുമ്പോള്‍

ഹർജിക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് സഹോദരൻ സജീവൻ ആരോപിച്ചു. ഹർജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് വിശ്വാസിയായിരുന്നില്ല, എക്കാലവും കമ്മ്യൂണിസ്റ്റുകാരനായിരുനെന്നും സജീവൻ പറഞ്ഞു. പിതാവിന്റെ മൃതദേഹം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേർന്ന് നൽകിയിട്ടുണ്ട്. മൃതദേഹം വിട്ടു നൽകുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആശ ഇതുമാത്രമല്ല ചെയ്തിരിക്കുന്നത്. ഇതിന് മുൻകാല ചരിത്രമുണ്ട്. മുൻപ് പിതാവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശ രംഗത്തുവന്നതാണ്. അതിന് പിന്നിൽ ചില ആളുകളുണ്ടായിരുന്നുവെന്നും സജീവൻ വ്യക്തമാക്കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം.

Related Stories

No stories found.
logo
The Cue
www.thecue.in