പിണറായി വിജയന്റേത് മുസ്ലിം പ്രീണന നയമെന്ന് തൃശൂര്‍ അതിരൂപതാ മുഖപത്രം, ഹയാ സോഫിയയില്‍ ചാണ്ടി ഉമ്മനും മാപ്പില്ല

പിണറായി വിജയന്റേത് മുസ്ലിം പ്രീണന നയമെന്ന് തൃശൂര്‍ അതിരൂപതാ മുഖപത്രം, ഹയാ സോഫിയയില്‍ ചാണ്ടി ഉമ്മനും മാപ്പില്ല
Published on

മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം പ്രീണന നയം നടപ്പാക്കുകയാണെന്ന് തൃശൂര്‍ അതിരൂപത. യുഡിഎഫ് തുടര്‍ന്നു വന്ന പ്രീണനം എല്‍.ഡി.എഫ് സര്‍ക്കാരും തുടരുന്നു, മന്ത്രി കെ.ടി ജലീല്‍ വഴിയാണ് പിണറായി സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നത്, അര്‍ഹതപ്പെട്ട പല പദവികളും ആനുകൂല്യങ്ങളും ക്രൈസ്തവ സമൂഹത്തിന് നിഷേധിച്ച് മുസ്ലിം വിഭാഗത്തിന് കൊടുക്കുന്നു. തൃശൂര്‍ അതിരൂപത മുഖപത്രമായ 'കത്തോലിക്ക സഭ'യിലാണ് പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണ്. ചാണ്ടി ഉമ്മന്‍ ഹയ സോഫിയ വിഷയത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ഹയ സോഫിയ പരാമര്‍ശം തല മറന്ന് എണ്ണ തേയ്ക്കലാണെന്നും പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നും കത്തോലിക്ക സഭയിലെ ലേഖനത്തിലുണ്ട്. ചാണ്ടി ഉമ്മന്‍ ഒരു ചെറിയ മീനല്ല എന്ന തലക്കെട്ടിലാണ് ലേഖനം.

സ്ഥിതിഗതികള്‍ മാറി. തങ്ങളുടെ അവസ്ഥയെകുറിച്ച് ക്രൈസ്തവ വിഭാഗത്തിന് ഇന്ന് വ്യക്തമായ ധാരണയുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടാന്‍ ഇനി അവര്‍ തയ്യാറല്ല.

രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ നീതിപൂര്‍വ്വം പരിഗണിക്കാനും തയ്യാറാവുന്നവരോട് അനുകൂലമായ നിലപാടാണ് സഭാ വൃത്തങ്ങളിലെ ചര്‍ച്ചകളില്‍ ഉരുതിരിയുന്നത്. എന്നാല്‍ മൂന്ന് മുന്നണികളേയും തള്ളികളയുന്നില്ല. ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in