ക്രമസമാധാനത്തില്‍ കേരളം യു.പിയേക്കാള്‍ എത്രയോ പിറകില്‍; യോഗി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് കെ.സുരേന്ദ്രന്‍

ക്രമസമാധാനത്തില്‍ കേരളം യു.പിയേക്കാള്‍ എത്രയോ പിറകില്‍; യോഗി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് കെ.സുരേന്ദ്രന്‍
Published on

ക്രമസമാധാന പാലനത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച് എത്രയോ പിറകിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതില്‍ എന്താണ് തെറ്റ്. യോഗിയുടെ പരാമര്‍ശത്തില്‍ ഇവിടെ വലിയ ബഹളം നടന്നു. യു.പിയില്‍ ഗുണ്ടാസംഘങ്ങളെയും കലാപകാരികളെയും അടിച്ചമര്‍ത്തുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് സഹായം എത്തിച്ച് കൊടുക്കുകയാണ്.

ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണ്.

സംസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങളെല്ലാം അറിയപ്പെടുന്ന സി.പി.എം പ്രവര്‍ത്തകരാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. മയക്കുമരുന്ന് മാഫിയയും ക്വട്ടേഷന്‍ സംഘവും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കുറ്റവാളികളെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഹരിപ്പാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ലഹരി മാഫിയ സംഘത്തില്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകരാണ്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in