'ദുരന്തനിവാരണ സേനയിലെങ്കിലും തലയില്‍ ആള്‍താമസമുള്ളവരെ നിയമിക്കൂ'; മുഖ്യമന്ത്രിക്കെതിരെ മേജര്‍ രവി

'ദുരന്തനിവാരണ സേനയിലെങ്കിലും തലയില്‍ ആള്‍താമസമുള്ളവരെ നിയമിക്കൂ'; മുഖ്യമന്ത്രിക്കെതിരെ മേജര്‍ രവി
Published on

ദുരന്തനിവാരണ സേനയിലെങ്കിലും തലയില്‍ ആള്‍താമസം ഉള്ളവരെ നിയമിക്കണമെന്ന് മേജര്‍ രവി. എല്ലായിടത്തും പത്താം ക്ലാസ് പോലും പാസാകാത്തവരെ തിരുകി കയറുന്നുണ്ട്. അത് എന്ത് വേണമെങ്കിലും ചെയ്‌തോളൂ പിണറായി സഖാവേയെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.താന്‍ നേരത്തെ കേരള പോലീസിന് സൗജന്യമായി പരിശീലനം നല്‍കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് അത് അറിയാം. ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി പറയുന്നു.

പാര്‍ട്ടി അനുഭാവികളെ എല്ലായിടത്തും നിയമിക്കുകയാണ്. അത് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ദുരന്തനിവാരണ സേനയില്‍ ബോധമുള്ളവരെ നിയമിക്കണം. ദുരന്തനിവാരണം എങ്ങനെ വേണമെന്ന് അറിയാവുന്നവരെയാണ് അത്തരം സ്ഥലങ്ങളിലേക്ക് വിടേണ്ടത്. പാലക്കാട് മലമ്പുഴയില്‍ കഠിനമായ ചൂടാണ്. നിര്‍ജ്ജലീകരണം സംഭവിക്കാം. തല കറങ്ങി വീഴാന്‍ അത് മതി. ഒരു മിനിട്ട് നേരത്തെ രക്ഷിക്കാന്‍ പറ്റിയാല്‍ അത് ചെയ്യണം. വിവരമില്ലെങ്കില്‍ പറഞ്ഞു തരുകയാണ്.

ഹെലികോപ്റ്ററില്‍ പോയി രക്ഷപ്പെടുത്താനാകില്ലെന്ന് തലയില്‍ ആള്‍താമസമുണ്ടെങ്കില്‍ മനസിലാകുമായിരുന്നു. കയറിട്ട് കൊടുത്താല്‍ ബാബുവിന് പിടിക്കാനാകില്ലായിരുന്നു. ഇത് മനസിലാകാന്‍ പറ്റുന്നവരായിരിക്കണം ഹെലികോപ്റ്റര്‍ വിളിക്കേണ്ടത്. കോസ്റ്റ് ഗാര്‍ഡിനെ വിളിക്കുമ്പോള്‍ തന്നെ സൈന്യത്തെയും നേവിയെയും വിളിക്കണമായിരുന്നു. ഇന്ത്യന്‍ പൗരന്റെ അവകാശമാണിത്.

ഇന്നലെ തന്നെ രക്ഷിക്കാമായിരുന്നു. അത് ഇന്ന് രാവിലെ വരെ നീട്ടികൊണ്ടുപോകുകയായിരുന്നു. ടെക്‌നിക്കലായി അറിവുള്ളവരെ ഉള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം. ഡ്രോണ്‍ കണ്ടപ്പോള്‍ ബാബു വെള്ളവും ഭക്ഷണവും നല്‍കാനായിരുന്നു. ബാബുവിന്റെ ഭാഗ്യമുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടത്. കമ്യൂണിസ്റ്റുകാര്‍ തന്നെ തെറി വിളിക്കുമായിരിക്കും. നാളെ ആരും ഈ അവസ്ഥയില്‍ അകപ്പെടാമെന്നത് കൊണ്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നും സര്‍ക്കാരിനെ സഹായിച്ചിട്ടേയുള്ളു. തന്റെ അറിവ് വെച്ചാണ് ഇക്കാര്യം സര്‍ക്കാരിനോട് പറയുന്നു. താന്‍ പിണറായി സഖാവിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in