'ഒട്ടകം ഗോപാലകൃഷ്ണൻ'; പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ബി ഗോപാലകൃഷ്ണൻ

'ഒട്ടകം ഗോപാലകൃഷ്ണൻ'; പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ബി ഗോപാലകൃഷ്ണൻ
Published on

സോഷ്യല്‍ മീഡിയകളിലെ രാഷ്ട്രീയ ചർച്ചകളിലൂടെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് ട്രോളന്മാർ നൽകിയ പേരാണ് ഒട്ടകം. എന്നാല്‍ ആ പേര് വന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബി. ഗോപാലകൃഷ്ണന്‍. ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ 'മക്കയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു' എന്നത്, 'സൗദി അറേബ്യയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു' എന്ന് നാക്ക് പിഴ കൊണ്ട് പറഞ്ഞതാണ് പിന്നീട് വലിയ ട്രോളുകൾക്ക് കാരണമായതെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒട്ടകം എന്ന പേര് വിളിക്കുന്നത് ആസ്വദിക്കുന്ന ആളാണ് . എന്നാല്‍ പരിഹാസങ്ങളെയും ട്രോളുകളെയും അവഗണിക്കാരാണ് പതിവെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബി. ഗോപാലകൃഷ്ണന്‍ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്.

'ഒട്ടകം ഗോപാലകൃഷ്ണൻ'; പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ബി ഗോപാലകൃഷ്ണൻ
ലുട്ടാപ്പി പോപ്പുലർ കഥാപാത്രം, ആ പേര് തന്റെ ജനകീയതയെ സൂചിപ്പിക്കുന്നുവെന്ന് എ എ റഹീം

ബി. ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍:

ഒട്ടകത്തിനെ മക്കയില്‍ നിരോധിച്ചിരുന്നു. അതിന്‍റെ ഒരു റിപ്പോര്‍ട്ട് എന്‍റെ കൈയ്യിലുണ്ട്. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയില്‍ അവിടെ ഒട്ടകത്തെ അറുക്കാന്‍ പാടില്ല. ഞാന്‍ ആ ഒരു സമയത്ത് അക്കാദമിക്കലായ ഒരു റിപ്പോര്‍ട്ടുമായിട്ടാണ് ടെലിവിഷന്‍ ചര്‍ച്ചക്ക് പോകുന്നത്. ക്യൂബയിലും പശുവിന് വലിയ പ്രാധ്യാനമുണ്ട്. ഈ രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. ഞാനീ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. അപ്പോള്‍ സൗദി അറേബ്യയില്‍ ഒട്ടകത്തിനെ അറുക്കില്ലല്ലോ എന്ന് പറഞ്ഞു. ഞാനീ സ്പീഡില്‍ പറയുന്നതല്ലേ, വളരെ ഫാസ്റ്റ് ആയിട്ട് പറയുമ്പോള്‍.....അത് മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളില്‍ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ. അപ്പോള്‍ നമ്മള് ഇവര്‍ക്ക് എല്ലാവര്‍ക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തര്‍ക്കും ശരം പോലെ മറുപടി പറഞ്ഞുപോകുമ്പോള്‍ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്.സ്ലിപ്പ് വരും ടങ്കിന്.... അതറിയാതെ സംഭവിക്കും, എല്ലാവര്‍ക്കും സംഭവിക്കും. ആ നാവിന്‍റെ പിഴ ഒരു സെക്കന്‍റ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അപ്പോള്‍ തന്നെ സൗദി അറേബ്യയിലെ മക്കയില്‍ എന്ന് പറഞ്ഞെങ്കിലും അതൊക്കെ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോള്‍ തന്നെ എന്‍റെ ഫോണില്‍ ഒട്ടകത്തിന്‍റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ വരാന്‍ തുടങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in