ലീഗ് സെമിനാറില്‍ ജയശങ്കര്‍; പ്രതിഷേധവുമായി അണികള്‍

ലീഗ് സെമിനാറില്‍ ജയശങ്കര്‍; പ്രതിഷേധവുമായി അണികള്‍
Published on

മുസ്ലിം ലീഗ് പരിപാടിയില്‍ അഡ്വക്കേറ്റ് എ. ജയശങ്കറിനെ പങ്കെടുപ്പിക്കുന്നതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം. സ്ഥാപകദിന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ പ്രഭാഷണം നിശ്ചയിച്ചിരിക്കുന്നത്. ജയശങ്കര്‍ സംഘപരിവാര്‍ സഹയാത്രികനാണെന്നും മുസ്ലിങ്ങള്‍ക്കെതിരെ വംശീയ വിദ്വേഷമുണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തുന്ന ആളാണെന്നും ലീഗ് അണികള്‍ ആരോപിക്കുന്നു. ജയശങ്കര്‍ മുമ്പ് നടത്തിയ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളും അണികള്‍ പ്രചരിപ്പിക്കുന്നു.

മാര്‍ച്ച് 10ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന 'അഭിമാനകരമായ അസ്ഥിത്വം' പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയാണ്. സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍ തന്നെ പരസ്യമായി ഇതിനെ വിമര്‍ശിക്കുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കൈയില്‍ രാഖി കെട്ടുന്ന ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് വിമര്‍ശനം.

തിരൂരിലെ ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിലും ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഉദ്ഘാടനത്തിന് മറ്റാരെയും നിശ്ചയിക്കാറില്ലെന്നും ലീഗ് നേതാക്കള്‍ തന്നെ പറയുന്നു. ഉദ്ഘാടനം ചെയ്യാന്‍ മുസ്ലിം ലീഗിനകത്ത് ആരുമില്ലേയെന്നാണ് നേതാക്കളുടെ പോസ്റ്റില്‍ അണികള്‍ ചോദിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in