മാവോയിസ്റ്റ് കൊല അന്വേഷിക്കണമെന്ന് ഹൈക്കോടതി; പൊലീസുകാരുടെ പങ്കും പരിശോധിക്കണം

മാവോയിസ്റ്റ് കൊല അന്വേഷിക്കണമെന്ന് ഹൈക്കോടതി; പൊലീസുകാരുടെ പങ്കും പരിശോധിക്കണം

Published on

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പൊലീസുകാര്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഏറ്റുമുട്ടലിനുള്ള സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ വിരലടയാളങ്ങള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മാവോയിസ്റ്റ് കൊല അന്വേഷിക്കണമെന്ന് ഹൈക്കോടതി; പൊലീസുകാരുടെ പങ്കും പരിശോധിക്കണം
പാസ്‌പോര്‍ട്ട് സോഫ്റ്റ്‌വെയര്‍ സാധ്യതാ പഠനത്തിന് 35 ലക്ഷം;ഊരാളുങ്കല്‍ സൊസൈറ്റിയുമായി സര്‍ക്കാര്‍ ഒളിച്ചുകളിയെന്ന് ആരോപണം

ആയുധങ്ങള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണം. പരിശോധനാഫലം ഉടന്‍ സെഷന്‍സ് കോടതിക്ക് നല്‍കണം. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

മാവോയിസ്റ്റ് കൊല അന്വേഷിക്കണമെന്ന് ഹൈക്കോടതി; പൊലീസുകാരുടെ പങ്കും പരിശോധിക്കണം
‘മുഖ്യമന്ത്രി പറഞ്ഞത് പബ്ലിക് ഹൗസിനേക്കുറിച്ചാണ്, കുടിച്ച് കൂത്താടി ബഹളം വെക്കാവുന്ന നൈറ്റ് ക്ലബ്ബ് വേറെ’

നാല് മാവോയിസ്റ്റുകളുടെയും മൃതദേഹം സംസ്‌കാരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പരാതിയില്‍ തീരുമാനമാകുന്നത് വരെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കരുതെന്ന് മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റ് കൊലയില്‍ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ സിപിഐ സ്വാഗതം ചെയ്തു. കൊലക്കേസ് ചുമത്തി അന്വേഷിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in