‘ആചാരങ്ങള്‍ക്കല്ലാതെ അമ്പലപരിസരം ഉപയോഗിക്കേണ്ട’; ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സര്‍ക്കാര്‍

‘ആചാരങ്ങള്‍ക്കല്ലാതെ അമ്പലപരിസരം ഉപയോഗിക്കേണ്ട’; ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സര്‍ക്കാര്‍

Published on

ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സംസ്ഥാന സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡ് ഉടമസ്ഥതയിലുള്ള അമ്പലങ്ങളുടെ പരിസരത്ത് ആയുധങ്ങള്‍ ഉപയോഗിച്ചോ ഇല്ലാതെയോ പരിശീലനം നടത്തിയാല്‍ ആറ് മാസം വരെ തടവോ അല്ലെങ്കില്‍ 5,000 രൂപ വരെ പിഴയോ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കരട് ബില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കി. ശബരിമല ഭരണസംവിധാനം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഇത്. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് നിയമം ബാധകമാകുക.

‘ആചാരങ്ങള്‍ക്കല്ലാതെ അമ്പലപരിസരം ഉപയോഗിക്കേണ്ട’; ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സര്‍ക്കാര്‍
വിമാനം ഉപയോഗിച്ച വകയില്‍ രൂപ 255 കോടി; മൂന്ന് വര്‍ഷത്തെ മോഡിയുടെ വിദേശപര്യടനക്കണക്കുകള്‍

ബില്ലില്‍ പറയുന്നത്

ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ല

ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ പരിശീലനങ്ങള്‍ക്കോ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാല്‍ ആറ് മാസം തടവ് അല്ലെങ്കില്‍ 5,000 രൂപ പിഴ

വകുപ്പ് അനുസരിച്ച്, നിയമലംഘനത്തിന് പൊലീസിന് നേരിട്ട് കേസെടുക്കാം.

‘ആചാരങ്ങള്‍ക്കല്ലാതെ അമ്പലപരിസരം ഉപയോഗിക്കേണ്ട’; ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സര്‍ക്കാര്‍
Fact Check : ‘47 കാരനായ മലയാളി വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീനൊക്കെയാണ് ജെഎന്‍യുവില്‍ സമരം ചെയ്യുന്നത്’; പ്രചരണം വ്യാജം 

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി ഏഴിന് തയ്യാറായ ബില്‍ ശബരിമല സമരവും ലോക്‌സഭാ തെരഞ്ഞെടുപ്പും മൂല മാറ്റിവെക്കുകയാണുണ്ടായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നത് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

‘ആചാരങ്ങള്‍ക്കല്ലാതെ അമ്പലപരിസരം ഉപയോഗിക്കേണ്ട’; ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സര്‍ക്കാര്‍
‘നിദാ ഫാത്തിമ, അഭിമാനമാണിവള്‍, ഇവളുടെ കൂട്ടുകാരും’

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in