പൗരത്വ നിയമം:  ‘ഇന്ത്യയുടെ അവസാന’മെന്ന് കുറിച്ച മകള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായില്ലെന്ന് ഗാംഗുലി

പൗരത്വ നിയമം: ‘ഇന്ത്യയുടെ അവസാന’മെന്ന് കുറിച്ച മകള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായില്ലെന്ന് ഗാംഗുലി

Published on

ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എഴുത്തുകാരന്‍ ഖുശ്വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അവസാനം’ എന്ന പുസ്തകത്തിലെ ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയാണ് പൗരന്മാരെ നേരിടുകയെന്ന ഭാഗമായിരുന്നു സന പങ്കുവെച്ചത്. പോസ്റ്റ് ചര്‍ച്ചയായതോടെ പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് വിശദീകരണവുമായി ഗാംഗുലി രംഗത്തെത്തി.

വിവാദങ്ങളിലേക്ക് മകള്‍ സനയെ വലിച്ചിഴയ്ക്കരുതെന്നും മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയില്ലെന്നുമാണ് ഗാംഗുലിയുടെ പ്രതികരണം. ആ പോസ്റ്റ് ശരിയല്ലെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ട്വിറ്ററില്‍ കുറിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ നിങ്ങളേക്കാള്‍ നന്നായി നിങ്ങളുടെ മകള്‍ക്ക് രാഷ്ട്രീയമറിയാമെന്നും മകളെയോര്‍ത്ത് അഭിമാനിക്കുവെന്നുമാണ് ഗാംഗുലിയോട് ട്വിറ്ററിലൂടെ ആളുകള്‍ പറയുന്നത്. നിലവില്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റും അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാണെന്നതും സോഷ്യല്‍ മീഡിയ കുറിയ്ക്കുന്നു.

പൗരത്വ നിയമം:  ‘ഇന്ത്യയുടെ അവസാന’മെന്ന് കുറിച്ച മകള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായില്ലെന്ന് ഗാംഗുലി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ‘ചെറിയ വില’ കൊടുത്ത് സുശാന്ത് സിങ്ങ് ; ചാനല്‍ പരമ്പരയില്‍ നിന്ന് നീക്കി

പൗരത്വനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നല്‍കിയ 60ഓളം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പക്ഷെ, നിയമം നടപ്പാക്കുന്നതിന് സ്റ്റേ ഏര്‍പ്പെടുത്തിയിടുത്തിട്ടില്ല. നോട്ടീസിന് ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജനുവരി 22നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. കോണ്‍ഗ്രസ് നേതാവ്, ജയ്റാം രമേശ്, അസം ഗണപരിഷത്ത്, മുസ്ലീം ലീഗ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മതപരമായി വേര്‍തിരിച്ച് പൗരത്വം നല്‍കാനുള്ള നിയമം മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും തുല്യതയേക്കുറിച്ച് വ്യക്തമാക്കുന്ന 14-ാം അനുഛേദത്തിന് എതിരാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Cue
www.thecue.in