സിപി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് അന്വേഷിക്കാന്‍ ഉത്തരവ് 

സിപി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് അന്വേഷിക്കാന്‍ ഉത്തരവ് 

Published on

മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അന്വേഷിക്കണമെന്ന് കല്‍പ്പറ്റ സെഷന്‍സ് കോടതി. ജില്ലാ പൊലീസ് മേധാവിയോട്, കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ജലീല്‍ ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ അന്വേഷണം നടത്താവുന്നതാണെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പൊലീസിനെതിരെ പ്രത്യേകം കേസെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. സിപി ജലീലിന്റെ സഹോദരനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയുമായ സിപി റഷീദിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

സിപി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് അന്വേഷിക്കാന്‍ ഉത്തരവ് 
‘ഞാന്‍ ഒറ്റയ്ക്കാണ് നിന്നത്’; തുറന്നതെഴുതിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധി  

അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജഡ്ജി കെപി ജോണ്‍ വ്യക്തമാക്കി. 2019 മാര്‍ച്ച് 6 നാണ് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ സിപി ജലീല്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയും പണം ആവശ്യപ്പെടുകയും ചെയ്‌തെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും തണ്ടര്‍ബോള്‍ട്ട് സംഘവും എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സേനാസംഘങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ത്തുവെന്നും ആത്മരക്ഷയ്ക്കായി പ്രത്യാക്രമണം നടത്തുകയായിരുന്നു എന്നുമാണ് പൊലീസ് വാദം.

സിപി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് അന്വേഷിക്കാന്‍ ഉത്തരവ് 
ഡബ്ലുസിസി ആശയം റിമയുടെത്; വരും വര്‍ഷങ്ങളില്‍ നിര്‍ണായക സാന്നിധ്യമാകുമെന്നും പാര്‍വതി 

എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി സിപി ജലീലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും സംഭവ ദിവസം തന്നെ കുടുംബാഗംങ്ങളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 11 ന് വയനാട് കളക്ടറെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ച് പ്രഖ്യാപനവും വന്നു. എന്നാല്‍ സംഭവം നടന്ന് 100 നാള്‍ പിന്നിട്ടിട്ടും അന്വേഷണം ആരംഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പൊലീസിന്റെ വീഴ്ചകളും വാദങ്ങളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി സിപി റഷീദ് കോടതിയെ സമീപിക്കുകയായിരുന്നു.

സിപി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് അന്വേഷിക്കാന്‍ ഉത്തരവ് 
സദസ്സിന്റെ മുന്‍നിരയില്‍ വനിതകള്‍ ഇരുന്നു; പ്രസംഗിക്കാതെ വേദി വിട്ട് ആത്മീയഗുരു 

പിന്‍തിരിഞ്ഞുപോകുമ്പോള്‍ സിപി ജലീലിനെ പുറകില്‍ നിന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. അന്വഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തെളിവായി സമര്‍പ്പിച്ച ദൃശ്യങ്ങളിലെ സമയവും എഫ്‌ഐആറിലെ സമയവും തമ്മിലുള്ള വൈരുദ്ധ്യവും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിപി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് അന്വേഷിക്കാന്‍ ഉത്തരവ് 
കളക്ടറായിരുന്ന മിര്‍ മുഹമ്മദലിയുടെ കണ്ടെത്തലില്‍ ശിവ ലോകത്തിന് കണ്ണൂരിനെ പരിചയപ്പെടുത്തുന്നു; ശ്രദ്ധനേടി പരസ്യചിത്രം 

അതേസമയം ഈ പരാതി കോടതിയില്‍ വന്ന ജൂലൈ ഒന്നിനാണ് തെളിവെടുപ്പിന് ഹാജരാകാന്‍ കുടുംബാംഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. ഹര്‍ജിക്ക് തൊട്ടുപിന്നാലെ ഇത്തരമൊരു നടപടിയുണ്ടായത് കേസന്വേഷണം നടക്കുന്നുവെന്ന് കാണിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം ജലീലിന്റെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചതിന് യുഎപിഎ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണെന്നും സിപി റഷീദ് പറഞ്ഞു.

logo
The Cue
www.thecue.in