കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

‘പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ എന്തിന്’; വേണ്ടെന്ന് വെക്കണമെന്ന് മുഖ്യമന്ത്രിയോട് കാനം

Published on

പൗരത്വ ഭേദഗതി നിയമം നടപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് യുഎപിഎയും വേണ്ടെന്ന് വെക്കാന്‍ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൗരത്വ ഭേദഗതി നിയമത്തിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ എന്തിനാണെന്നും കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാനം രാജേന്ദ്രന്‍
‘മുസ്ലീം സഹോദരങ്ങള്‍ അല്ലേ ശരി’; ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണെന്ന് രാഹുല്‍ ഈശ്വര്‍

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റാണ് പാസാക്കിയത്. സാങ്കേതികമായി പറഞ്ഞാല്‍ ആ നിയമത്തെ ലംഘിക്കുകയല്ലേ മുഖ്യമന്ത്രി ചെയ്യുന്നത്. രാഷ്ട്രീയമായ നിശ്ചയദാര്‍ഢ്യമാണിത്. യുഎപിഎയുടെ കാര്യത്തിലും ഇടതുപക്ഷത്തിന് ഇത് ഉണ്ടാവണം.

കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍
‘മതേതരത്വമാണ് ഇന്ത്യയുടെ പൈതൃകം’; ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് ടിക്കാറാം മീണ

പന്തിരാങ്കാവ് യുഎപിഎ കേസില്‍ പൊലീസ് പറയുന്നത് അവിശ്വസനീയമാണ്. സിപിഎമ്മിന്റെയും സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ യുഎപിഎയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ മാത്രമായി നിലപാട് മാറ്റം വരുത്തേണ്ടതില്ല. ഇവിടെ മാറുന്നതെങ്ങനെയാണെന്ന് അറിയില്ല. പന്തീരങ്കാവ് കേസിലെ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തത്. പുസ്തകങ്ങള്‍ പിടിച്ചാല്‍ കുറ്റക്കാരാകില്ല. കേസിന്റെ എഫ്‌ഐആര്‍ താന്‍ കണ്ടതാണ്. തെളിവില്ലാത്ത കേസാണത്. പൊലീസ് പറഞ്ഞാല്‍ ആരും മാവോയിസ്റ്റാകില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in