പൗരത്വനിയമം: ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്; ഷില്ലോങ്ങില്‍ പ്രതിഷേധം രൂക്ഷം

പൗരത്വനിയമം: ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്; ഷില്ലോങ്ങില്‍ പ്രതിഷേധം രൂക്ഷം

Published on

പൗരത്വ നിയമത്തിനും പൗരത്വ രജിസ്‌ട്രേഷനുമെതിരെ പ്രതിഷേധിച്ച ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ പൊലീസ് അതിക്രമം. യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നിന്നും പാര്‍ലമെന്റ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റേയും വലിച്ചിഴക്കുന്നതിന്റേയും ബാറ്റണ്‍ കൊണ്ട് മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജാമിയ ടീച്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ത്ഥികളും സംയുക്തമായാണ് മാര്‍ച്ച് ചെയ്തത്. മാര്‍ച്ച് ജാമിയ സ്റ്റേഡിയത്തിന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമാരംഭിച്ചത്. സംഭവം റിപ്പോര്‍ട്ട്് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൗരത്വനിയമം: ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്; ഷില്ലോങ്ങില്‍ പ്രതിഷേധം രൂക്ഷം
പൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റപക്ഷം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്ത് പ്രക്ഷോഭത്തിന്
പൗരത്വനിയമം: ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്; ഷില്ലോങ്ങില്‍ പ്രതിഷേധം രൂക്ഷം
റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം: ‘മാപ്പ് ഞാന്‍ പറയില്ല’; ക്ഷമചോദിക്കേണ്ടത് മോഡിയെന്ന് രാഹുല്‍ ഗാന്ധി

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനവും പ്രധാനമന്ത്രി മോഡിയുമായുള്ള കൂടിക്കാഴ്ച്ചയും മാറ്റിവെച്ചു. അസം തലസ്ഥാനമായ ഗുവാഹട്ടിയില്‍ വെച്ചാണ് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി നടത്താനിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തര സംഘര്‍ഷത്തേത്തുടര്‍ന്ന് ഇന്ത്യയ്ക്ക് ഒരു ഉച്ചകോടി മാറ്റിവെയ്‌ക്കേണ്ടി വന്നത്.

പൗരത്വനിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കനക്കുകയാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സാരമായ പരുക്കുകളേറ്റ് സമരക്കാരെ ഷില്ലോങ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഗുവാഹട്ടിയില്‍ പ്രക്ഷോഭക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അസം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദു ചെയ്തിരിക്കുകയാണ്. സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്.

പൗരത്വനിയമം: ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്; ഷില്ലോങ്ങില്‍ പ്രതിഷേധം രൂക്ഷം
പൗരത്വഭേദഗതി നിയമം: നിയമസാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in