‘കള്ളന്‍, കള്ളന്‍, മല്യ കള്ളന്‍’, നാടുവിട്ട വിജയ് മല്യയെ ലണ്ടനില്‍ കൂവി വിളിച്ച് ടീം ഇന്ത്യ ആരാധകര്‍

‘കള്ളന്‍, കള്ളന്‍, മല്യ കള്ളന്‍’, നാടുവിട്ട വിജയ് മല്യയെ ലണ്ടനില്‍ കൂവി വിളിച്ച് ടീം ഇന്ത്യ ആരാധകര്‍

Published on

ലണ്ടനില്‍ ഇന്ത്യ- ഓസിസ് ക്രിക്കറ്റ് മല്‍സരം കാണാനെത്തിയ വിജയ് മല്യയെ കൂവിവിളിച്ച് ഇന്ത്യന്‍ കാണികള്‍. ഓവലില്‍ മല്‍സരം കണ്ടശേഷം പുറത്തേക്ക് ഇറങ്ങിയ മല്യയെ ഇന്ത്യന്‍ ആരാധകര്‍ എതിരേറ്റത് കള്ളന്‍ വിളികളുമായാണ്.

നോക്കൂ, ഇതാ കള്ളന്‍ വന്നു, പൈസാ കള്ളന്‍. മല്യ കള്ളന്‍ എന്നിങ്ങനെ നീളുന്നു ആളുകളുടെ വിളികള്‍. 

കൂട്ടംകൂടി നിന്ന് ആളുകള്‍ താളത്തില്‍ കള്ളനെന്ന് വിളിക്കാനും കൂവാനും തുടങ്ങി. ജേഴ്‌സി അണിഞ്ഞ ഇന്ത്യന്‍ ആരാധകരാണ് മല്യയെ കൂവി വിളിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരും പൊലീസുമെത്തിയാണ് മദ്യവ്യവസായിയായ മല്യയെ പുറത്തെത്തിച്ചത്. കനത്ത ഭാഷയില്‍ ആളുകളുടെ പ്രതികരണത്തിന് മല്യയുടെ മറുപടി ഇങ്ങനെ

അമ്മയ്ക്ക് ഒന്നും പറ്റാതെ പുറത്തെത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്

ഒരു വിധത്തിലാണ് വാഹനത്തിനരികില്‍ മല്യയെ പൊലീസ് എത്തിച്ചത്. കാറിനടത്തെത്തിയപ്പോള്‍ മൊബൈലില്‍ ചിത്രങ്ങളെടുത്തും മല്യ കാണികളെ പ്രകോപിപ്പിച്ചു.

‘കള്ളന്‍, കള്ളന്‍, മല്യ കള്ളന്‍’, നാടുവിട്ട വിജയ് മല്യയെ ലണ്ടനില്‍ കൂവി വിളിച്ച് ടീം ഇന്ത്യ ആരാധകര്‍
ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി, ബ്രിട്ടണില്‍ ‘നാടുകടത്തല്‍’ നേരിടുമ്പോഴും ഇന്ത്യ- ഓസിസ് മല്‍സരം കാണാന്‍ ഹാജരുണ്ട് വിജയ് മല്യ

ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട് ലണ്ടനില്‍ സര്‍വ്വസൗകര്യത്തോടെയും താമസിക്കുകയാണ് വിജയ് മല്യയും കുടുംബവും. 9000 കോടി ബാങ്കുകളെ വെട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങുകയാണ് മല്യ ചെയ്തത്.

ലണ്ടനില്‍ താമസമാക്കിയ 'മദ്യരാജാവിനെ' തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം രാജ്യം നടത്തുകയാണ്. തിരിച്ചെത്തിച്ച് നിയമനടപടികള്‍ക്ക് വിധേയനാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഏത് വിധേനെയും തടയിടാന്‍ നോക്കുകയാണ് മല്യയും.യുകെയിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയും യുകെ ആഭ്യന്തര ഓഫീസും കള്ളപ്പണം വെളിപ്പിക്കലിനും വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും കുറ്റക്കാരനെന്ന് കണ്ട് ഇന്ത്യയ്ക്ക് മല്യയെ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ അപ്പീലിനുള്ള അനുമതിയും ഏപ്രിലില്‍ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വിജയ് മല്യയ്ക്ക് കോടതി നിഷേധിച്ചിരുന്നു.

logo
The Cue
www.thecue.in