‘പ്രതീക്ഷിച്ചതിലും ആഴമേറിയത്, കരകയറല്‍ വൈകും’; ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ് 

‘പ്രതീക്ഷിച്ചതിലും ആഴമേറിയത്, കരകയറല്‍ വൈകും’; ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ് 

Published on

രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര നാണയ നിധി. മാന്ദ്യം പരിഹരിച്ച് സമ്പദ് വ്യവസ്ഥയെ പൂര്‍വസ്ഥിതിയിലാക്കാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. നിക്ഷേപത്തിലെയും ഉപഭോഗത്തിലെയും ഇടിവും നികുതി വരുമാനം കുറഞ്ഞതും അടക്കമുള്ള കാര്യങ്ങളാണ്, ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവവസ്ഥയെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നതെന്നും ആഗോള സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ഷികാവലോകനത്തില്‍ ഐഎംഎഫ് വിശദീകരിക്കുന്നു.

‘പ്രതീക്ഷിച്ചതിലും ആഴമേറിയത്, കരകയറല്‍ വൈകും’; ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ് 
അവര്‍ തബ്ഷീര്‍ ; ‘രേഖ വേണ്ടാത്ത, മനുഷ്യ സ്‌നേഹത്തിന്റെ മനോഹര ചിത്രത്തിലെ’ ഉമ്മ 

ദാരിദ്ര്യത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ ഉയര്‍ത്താനായെങ്കിലും ഇപ്പോള്‍ ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലായിരിക്കുകയാണ്. തിരിച്ചുവരവിന് നയവ്യതിയാനങ്ങള്‍ അനിവാര്യമാണെന്നും ഐഎംഎഫ് അറിയിക്കുന്നു. അതേസമം വിചാരിച്ചതിലും ആഴമേറിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യമെന്ന് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘പ്രതീക്ഷിച്ചതിലും ആഴമേറിയത്, കരകയറല്‍ വൈകും’; ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ് 
‘വിമാനത്തിലും ട്രെയിനിലും നിറയെ യാത്രക്കാര്‍,വിവാഹങ്ങളും നടക്കുന്നു’; സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി 

കരകയറാന്‍ സമയമെടുക്കുമെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കുന്നു. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നതും നിഷ്‌ക്രിയ ആസ്തികളും വലിയ പ്രശ്‌നങ്ങളാണെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു. ഫെഡറേഷന്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ്, മലയാളി കൂടിയായ ഗീതാ ഗോപിനാഥ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in