‘രാജ്യം വിടണം’ ; പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധിച്ച വിദേശ വനിതയോട് ഇമിഗ്രേഷന്‍ വകുപ്പ് 

‘രാജ്യം വിടണം’ ; പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധിച്ച വിദേശ വനിതയോട് ഇമിഗ്രേഷന്‍ വകുപ്പ് 

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത വിദേശ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദേശിച്ച് ഇമിഗ്രേഷന്‍ ബ്യൂറോ. നോര്‍വീജിയന്‍ പൗരയായ ജാനി മെറ്റേ ജൊഹാന്‍സണ്‍ എന്ന യുവതിയോടാണ് രാജ്യത്തുനിന്ന് പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 23 ന് കൊച്ചിയില്‍ കലാസാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ലോങ് മാര്‍ച്ചിലാണ് ഇവര്‍ പങ്കെടുത്തത്.

‘രാജ്യം വിടണം’ ; പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധിച്ച വിദേശ വനിതയോട് ഇമിഗ്രേഷന്‍ വകുപ്പ് 
ആര്‍ട്ട് അറ്റാക്ക് ; ‘തടങ്കല്‍ പാളയങ്ങള്‍’ കത്തിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോടിന്റെ പ്രതിഷേധം 

രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിച്ച് ഫോര്‍ട്ട് കൊച്ചിയിലേക്കായിരുന്നു പ്രതിഷേധ റാലി. ഇതില്‍ പങ്കെടുത്ത ജൊഹാന്‍സണ്‍ ഇതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഫോറിനര്‍ റീജിണല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍ ഇവരെ കോട്ടയത്തുനിന്ന് നെടുമ്പാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

‘രാജ്യം വിടണം’ ; പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധിച്ച വിദേശ വനിതയോട് ഇമിഗ്രേഷന്‍ വകുപ്പ് 
തടങ്കല്‍ പാളയമൊരുക്കാന്‍ കേരളവും, കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട, രേഖകള്‍ ഇല്ലാത്ത വിദേശികളുടെ കണക്കെടുക്കുന്നു 

ഇങ്ങനെയെത്തുന്നവര്‍ രാജ്യത്തെ ഏതെങ്കിലും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും പറഞ്ഞാണ് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം വെള്ളിയാഴ്ച രാത്രി തന്നെ നെടുമ്പാശ്ശേരിയില്‍ നിന്ന് നോര്‍വേയിലേക്ക് തിരിച്ചുപോകുമെന്ന് ജാനി മെറ്റേ ജൊഹാന്‍സണ്‍ അറിയിച്ചു. നേരത്തെ സമാന രീതിയില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയെയും തിരിച്ചയച്ചിരുന്നു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിയോടാണ് പുറത്തുപോകാന്‍ പറഞ്ഞത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in