മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്ത് ഇരുന്ന് വിമര്‍ശിച്ചാല്‍ ദുരിതാശ്വാസ ഫണ്ട് കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
മുഖ്യമന്ത്രിയും കൂട്ടരും തിരുവനന്തപുരത്ത് ഇരുന്ന് വിമര്‍ശിച്ചാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രളയ ദുരിതാശ്വാസ സഹായം കിട്ടില്ലെന്ന നിഷേധ നിലപാടുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. നാശനഷ്ടത്തിന്റെ വിശദവിവരങ്ങളുമായി ഡല്‍ഹിക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുകയാണ് ചെയ്യേണ്ടതെന്നും ബിജെപി മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിമര്‍ശിക്കുന്നതിന് പകരം എന്തൊക്കെ നാഷനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാനം വേണ്ടവിധം പ്രയോജനപ്പെടുത്തുകയോ വിനിയോഗിക്കുകയോ ചെയ്യുന്നില്ല.
മോദി സര്‍ക്കാര്‍ അധികാരമേറിയ ശേഷം സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ട് 32 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി ഉയര്‍ത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.. 10 ശതമാനത്തിന്റെ വര്‍ധന വരുത്തിയിട്ടും മുഖ്യമന്ത്രിയും സംഘവും അത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് സദാനന്ദ ഗൗഡയുടെ വാദം. പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി. തെരഞ്ഞെടുപ്പില്‍ ശബരിമല സുപ്രധാന വിഷയമാണ്. സംസ്ഥാന കേന്ദ്ര ബിജെപി നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ പോരാട്ടം നടത്തും. യഥാസമയം കേന്ദ്രം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സദാനന്ദ ഗൗഡ അവകാശപ്പെടുകയും ചെയ്തു.