ഹിജാബ് അവകാശം; ഞങ്ങള്‍ പൊരുതും; വിലക്കിനെതിരെ കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍

ഹിജാബ് അവകാശം; ഞങ്ങള്‍ പൊരുതും; വിലക്കിനെതിരെ കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍
Published on

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് തങ്ങളുടെ അവകാശമാണ്. ആ അവകാശം നിലനിര്‍ത്തുന്നതിനായി പൊരുതുമെന്നും വിദ്യാര്‍ത്ഥിനികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഹിജാബ് ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതികരിച്ചു. ഹിജാബ് ധരിച്ച് വരുന്നതില്‍ അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ ബുദ്ധിമുട്ടില്ല. പ്രശ്‌നം സര്‍ക്കാരിന് മാത്രമാണെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ ക്ലാസില്‍ കയറ്റുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപിത്ത് വെച്ച് അധികൃതര്‍ ബലം പ്രയോഗിച്ച് പുറത്താക്കുകയാണെന്നാണ് പരാതി. ഹിജാബ് നിയന്ത്രണം കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നതായും ആരോപണമുണ്ട്.

വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ എത്തേണ്ടതെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു. മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ഇതിനോട് പ്രതികരിച്ചത്. ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. വിഷയം ഏറ്റെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭയില്‍ പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in