പിറവം പള്ളി തര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
പിറവം വലിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പള്ളിയില്‍ മതിയായ പോലീസ് സംരക്ഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു. ഇടവകാംഗങ്ങള്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാം. നേരത്തെ കോടതിയുടെ അനുമതിയോടെ ഞായറാഴ്ച കുര്‍ബാന നടത്തിയിരുന്നു.
പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ജില്ലാ കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു. പള്ളിയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പിറവം പള്ളിയുടെ നിയന്ത്രണം നേരത്തെ ജില്ലാ കളക്ടറെ ഏല്‍പ്പിച്ചിരുന്നു. കളക്ടറുടെ കൈവശമുള്ള താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കാനുള്ള കോടതിയുടെ നിര്‍ദേശം യാക്കോബായ സഭ എതിര്‍ത്തു. അവരുടെ വാദം കൂടി കേട്ടതിന് ശേഷമാണ് കോടതിയുടെ നിര്‍ദേശം.
പള്ളിക്ക് കീഴിലുള്ള ചാപ്പലുകളില്‍ ചിലത് സ്വകാര്യ ഭൂമിയിലാണെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പതിനൊന്ന് ചാപ്പലുകളുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം