സംസ്ഥാനത്ത് കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും; മുഴുവന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തിന്റെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിക്കുന്നു. കേരളത്തില്‍ കാലവര്‍ഷം സജീവമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുഴുവന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ് ഈ നാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ,എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.നീരൊഴുക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റിയുടെ മുന്നറിയിപ്പിട്ടുണ്ട്.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ കഴിയുന്നവരും ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. മഴ മൂന്ന് ദിവസം കൂടി സജീവമായി തുടര്‍ന്നാല്‍ ഏകദേശം 40 സെന്റിമീറ്റര്‍ വരെയാകും. നേരത്തെ കാലവര്‍ഷത്തിന്റെ ലഭ്യതയില്‍ 48 ശതമാനം കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ ഈ കുറവിന് ഏറെക്കുറെ പരിഹാരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇടുക്കി ശബരിഗിരി ഉള്‍പ്പെടെ പ്രധാന അണക്കെട്ടുകളിലേക്ക് ഒരാഴ്ച വരെ നീരൊഴുക്ക് സജീവമായി തുടരും. ഇവിടങ്ങളില്‍ ജലനിരപ്പ് 10 ശതമാനത്തിലും താഴേക്ക് പോയിരുന്നു. മുല്ലപ്പെരിയാറില്‍ 4 സെന്റീമീറ്റര്‍ മഴ ലഭിച്ചു. മഴലഭ്യതയിലെ കുറവ് മൂലം ഇടുക്കിയില്‍ ഭൂഗര്‍ഭ ജല നിരപ്പ് താഴുന്ന സ്ഥിതിയുണ്ടായിരുന്നു. മഴ തുടരുന്നത് ഭൂഗര്‍ഭ ജല നിരപ്പ് ഉയരാന്‍ ഇടയാക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.