‘ഡല്‍ഹി കലാപത്തിന് പിന്നില്‍, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ’; വിദ്വേഷ പ്രചരണവുമായി ബിജെപി സഖ്യ എംഎല്‍എ   

‘ഡല്‍ഹി കലാപത്തിന് പിന്നില്‍, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ’; വിദ്വേഷ പ്രചരണവുമായി ബിജെപി സഖ്യ എംഎല്‍എ   

Published on

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കനക്കുമ്പോള്‍, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മലയാളി വിദ്യാര്‍ത്ഥി സഫ ഫെബിനെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി സഖ്യ എംഎല്‍എ. ഡല്‍ഹി കലാപത്തിന് പിന്നില്‍, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിന്‍ ആണെന്നായിരുന്നു എന്‍ഡിഎയിലെ കക്ഷിയായ അകാലിദളിന്റെ എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സയുടെ ട്വീറ്റ്. മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സഫ. സയന്‍സ് ലാബ് ഉദ്ഘാടനത്തിന് ഡിസംബര്‍ 5 ന് രാഹുല്‍ ഗാന്ധിയെത്തിയെത്തിയപ്പോള്‍ മികവുറ്റ രീതിയില്‍ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് ശ്രദ്ധയാകര്‍ഷിച്ചത്.

‘ഡല്‍ഹി കലാപത്തിന് പിന്നില്‍, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ’; വിദ്വേഷ പ്രചരണവുമായി ബിജെപി സഖ്യ എംഎല്‍എ   
കോണ്‍ഗ്രസിന്റെ രാജ്ഘട്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; രാഹുലിന്റെ നേതൃത്വത്തില്‍ സമരം നാളെ

സമൂഹത്തിന്റെ നാനാ കോണുകളില്‍ നിന്നും സഫ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും വൈറലായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം സഫ നില്‍ക്കുന്ന അന്നത്തെ ചിത്രമുപയോഗിച്ചാണ് മഞ്ജീന്ദര്‍ സിര്‍സ ട്വിറ്ററിലൂടെ ശനിയാഴ്ച വിദ്വേഷ പ്രചരണം നടത്തിയത്. എംല്‍എയ്‌ക്കെതിരെ സഫ ഫെബിന്റെ പിതാവ് ഒടാല കുഞ്ഞിമുഹമ്മദ് കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം എംഎല്‍എയുടെ പോസ്റ്റ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട നിലയിലാണ്.

‘ഡല്‍ഹി കലാപത്തിന് പിന്നില്‍, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ’; വിദ്വേഷ പ്രചരണവുമായി ബിജെപി സഖ്യ എംഎല്‍എ   
പൗരത്വനിയമത്തിനെതിരെ നിലപാട് : അനുരാഗ് കശ്യപിന്റെ ഫോളോവേഴ്‌സ് 5 ലക്ഷത്തില്‍ നിന്ന് 76,000 ലേക്ക് ; ട്വിറ്റര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം 

ഇതാദ്യമായല്ല സഫയ്‌ക്കെതിരെ വിദ്വേഷ പ്രചരണം നടക്കുന്നത്. രാഹുലിന് ഒപ്പമുള്ള പെണ്‍കുട്ടിയാണ് ജാമിയയില്‍ പൊലീസ് അതിക്രമം തടഞ്ഞ് വിരല്‍ ചൂണ്ടി ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെന്ന് നേരത്തേ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ദേശീയ തലത്തില്‍ പ്രചരണം അഴിച്ചുവിട്ടിരുന്നു. ആയിഷ റെന്നയെന്ന മലയാളി പെണ്‍കുട്ടിയായിരുന്നു പൊലീസിനെ തടഞ്ഞത്. ഇതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫയാണ് പൊലീസിനെതിരെ രംഗതെത്തിയതെന്ന് വ്യാജ പ്രചരണം നടത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in