‘അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ സൗകര്യമില്ലെന്ന് പരാതിയുണ്ട്’;പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി 

‘അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ സൗകര്യമില്ലെന്ന് പരാതിയുണ്ട്’;പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി 

Published on

സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

‘അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ സൗകര്യമില്ലെന്ന് പരാതിയുണ്ട്’;പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി 
‘അത് ദുഖകരം’; തന്റെ കാലത്തും മലയാളത്തില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപര്‍ണ ആനന്ദ് 

ബെവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ആളുകള്‍ ക്യൂനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. മദ്യവിമുക്തിയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in