‘ട്രാന്‍സ് പേഴ്‌സണുകളുടെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും’;  സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി സജ്ജമാക്കുമെന്ന് കെകെ ശൈലജ

‘ട്രാന്‍സ് പേഴ്‌സണുകളുടെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും’; സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി സജ്ജമാക്കുമെന്ന് കെകെ ശൈലജ

Published on

ട്രാന്‍സ് പേഴ്‌സണുകളുടെ ഉന്നത വിദ്യാഭ്യാസ ഉത്തരവാദിത്വം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ. പലകാരണങ്ങളാല്‍ വിദ്യാഭ്യാസം നിലച്ചുപോയവരാണ് ട്രാന്‍സ് വ്യക്തികളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ് തുല്യത പരീക്ഷ നടത്തി വരുന്നുണ്ട്. മറ്റുള്ളവരെപ്പോലെ പഠിച്ച് ഉന്നതങ്ങളിലെത്തി തലയുയര്‍ത്തി നില്‍ക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പരിശ്രമിക്കണം. ഇതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിന് പുറത്താണ് ഇപ്പോള്‍ സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി നടത്തുന്നത്. ഇതില്‍ വലിയ ചൂഷണവും നടക്കുന്നുണ്ട്. അതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സര്‍ജറി നടത്തുന്നതിന് സജ്ജമാക്കും.

കെ കെ ശൈലജ

ഇതിന്റെ ആദ്യപടിയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക് തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പല രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് അംഗീകരിക്കാന്‍ മടിയാണ്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിലൂടെ ഇതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നുണ്ട്. മനുഷ്യ സമൂഹത്തിലെ യാഥാര്‍ത്ഥ്യമാണ് ട്രാന്‍സ്ജെന്‍ഡര്‍. അവരെ പരിഹസിച്ചുകൂടാ. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ രംഗങ്ങളിലേക്ക് അവരെത്തണം. മഴവില്‍ പദ്ധതിയുടെ ഭാഗമായാണ് നമ്മളില്‍ ഞങ്ങളുമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വര്‍ണപ്പകിട്ട് എന്ന പേരില്‍ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിച്ചത്. മറ്റുള്ളവരെ പോലെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാണിത്. ഇതിന്റെ അനുഭവപാഠം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിക്കുമെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ട്രാന്‍സ് പേഴ്‌സണുകളുടെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും’;  സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി സജ്ജമാക്കുമെന്ന് കെകെ ശൈലജ
നവജാത ശിശുവിന്റെ സംസ്‌കാരത്തിന് ഇടം നല്‍കാതെ നഗരസഭ; മൃതദേഹവുമായി കാത്തത് 36 മണിക്കൂര്‍  
കവയിത്രി വിജയരാജ മല്ലികയെ ആദരിക്കുന്നു 
കവയിത്രി വിജയരാജ മല്ലികയെ ആദരിക്കുന്നു 
‘ട്രാന്‍സ് പേഴ്‌സണുകളുടെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും’;  സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി സജ്ജമാക്കുമെന്ന് കെകെ ശൈലജ
‘മാവോയിസ്റ്റുകള്‍ ഭീകരന്‍മാര്‍’; യുഎപിഎ രാജ്യവ്യാപകമായി ബാധകമാണെന്ന് സിപിഐഎം

വിവിധ മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ച ശ്രീക്കുട്ടി നമിത, ശ്യാമ എസ് പ്രഭ, പ്രമോദ് പ്രമീള, ശ്രേയ ലക്ഷ്മി, വിജയ രാജമല്ലിക, ഫൈസല്‍ ഫൈസു, സിസിലി ജോര്‍ജ്, തൃപ്തി, ആദം ഹാരി, ഹെയ്ദി സാദിയ എന്നിവരെ 'വര്‍ണപ്പകിട്ട്' ഉദ്ഘാടനത്തിനിടെ ആദരിച്ചു. 10,000 രൂപയും ഫലകവുമാണ് സമ്മാനിച്ചത്.

വെള്ളി, ശനി ദിവസങ്ങളില്‍ ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനകളും കലാഭിരുചിയും പരിപോഷിപ്പിക്കലും പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കലുമാണ് ലക്ഷ്യം. വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന 190 ഓളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ട്രാന്‍സ് പേഴ്‌സണുകളുടെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും’;  സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി സജ്ജമാക്കുമെന്ന് കെകെ ശൈലജ
‘വായിക്കുമ്പോള്‍ ഇരുമ്പുവടിക്ക് അടിയേറ്റപോലെ’; മലയാളത്തില്‍ ഇന്ന് കവിതയും കഥയുമില്ലെന്ന് ടി പദ്മനാഭന്‍
logo
The Cue
www.thecue.in