സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി തുടങ്ങാതെ റിലയന്‍സ്; ടെന്‍ഡര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി തുടങ്ങാതെ റിലയന്‍സ്; ടെന്‍ഡര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ 

Published on

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സംസ്ഥാനത്തിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയായ മെഡിസെപ് അനിശ്ചിതത്വത്തില്‍. പദ്ധതി പ്രാബല്യത്തിലാക്കാന്‍ മൂന്ന് തവണ തീയതി നീട്ടിയിട്ടും റിലയന്‍സില്‍ നിന്ന് ഇതുവരെയും നടപടികളൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ റിലയന്‍സിനുള്ള ടെന്‍ഡര്‍ സര്‍ക്കാര്‍ റദ്ദാക്കിയേക്കും. ജൂണില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതി ആദ്യം ജൂലായിലേക്കും പിന്നെ ഓഗസ്റ്റിലേക്കും നീട്ടുകയായിരുന്നു. ഈ മാസം 15 ന് പദ്ധതി ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ വ്യക്തമാക്കിയിരുന്നത്. പ്രതിമാസം 250 രൂപവെച്ച് വര്‍ഷത്തില്‍ 3000 രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പദ്ധതിക്കായി നല്‍കേണ്ടത്. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 2992 ക്വോട്ട് ചെയ്തതോടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനെ പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ തീരെക്കുറച്ച് സ്വകാര്യ-സഹകരണ ആശുപത്രികളേ പദ്ധതിയുടെ ഭാഗമാകാന്‍ തയ്യാറായുള്ളൂ. ആശുപത്രികളെ മൂന്നായി തിരിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് റിലയന്‍സ് ആയിരുന്നു. എന്നാല്‍ ഇതില്‍ കമ്പനി പരാജയപ്പെട്ടെന്ന് ആശുപത്രികളുടെ പട്ടികയില്‍ നിന്നുതന്നെ വ്യക്തമായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി തുടങ്ങാതെ റിലയന്‍സ്; ടെന്‍ഡര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ 
പശ്ചിമഘട്ടം തുരന്നുകൊണ്ടിരിക്കുന്നത് 5924 ക്വാറികള്‍; അനുമതിയുള്ളത് 750 ക്വാറികള്‍ക്ക് മാത്രം

തിരുവനന്തപുരം-12, കൊല്ലം-12, പത്തനംതിട്ട 8, ആലപ്പുഴ-8, കോട്ടയം-4 എറണാകുളം -10, ഇടുക്കി -3, തൃശൂര്‍ 8, കോഴിക്കോട് -8, പാലക്കാട്-8, മലപ്പുറം-5, കണ്ണൂര്‍-3, വയനാട്-4, കാസര്‍കോട്-2, എന്നിങ്ങനെയാണ് ആശുപത്രികളുടെ കണക്ക്. സര്‍ക്കാരിന്റെയും സ്വകാര്യ സഹകരണ മേഖലയിലെയും ആശുപത്രികള്‍ അടക്കമാണിത്. കേരളത്തിന് പുറത്ത് ഡല്‍ഹി, ഗാസിയാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഓരോ ആശുപത്രി വീതവുമുണ്ട്. സംസ്ഥാനത്തെ സുപ്രധാന ചികിത്സാ കേന്ദ്രങ്ങളായ ശ്രീചിത്രാ മെഡിക്കല്‍ സെന്ററും, ആര്‍സിസിയും പദ്ധതിയിലില്ല. കൂടാതെ അത്യാധുനിക ചികിത്സ ലഭ്യമാകുന്ന സ്വകാര്യ മേഖലയില്‍ വിവിധ ജില്ലകളിലുള്ള പ്രധാനപ്പെട്ട ഒരാശുപത്രിയും ലിസ്റ്റിലില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി തുടങ്ങാതെ റിലയന്‍സ്; ടെന്‍ഡര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ 
മുംബൈ ‘മഹാനഗരം’ വിട്ടത് 9 ലക്ഷം പേര്‍; കുടിയേറ്റം താനെയിലേക്കും റായ്ഗഡിലേക്കും 

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സാണ് പദ്ധതി നടത്തിപ്പ് ചുമതലയിലെന്നതാണ് സ്വകാര്യ സഹകരണ ആശുപത്രികളെ പിന്‍തിരിപ്പിക്കുന്ന ഘടകം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കിയ ആര്‍എസ്ബിവൈ പദ്ധതിയിലെ പങ്കാളി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സായിരുന്നു.അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ആര്‍എസ്ബിവൈ നടപ്പാക്കിയത്. കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് 30,000 രൂപയുടെ സൗജന്യ ചികിത്സ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാര്‍ സഹകരണ സ്വകാര്യ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. എന്നാല്‍ ഇതില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍-സ്വകാര്യ-സഹകരണ ആശുപത്രികള്‍ക്കായി ആകെ 61 കോടി രൂപയുടെ കുടിശ്ശിക വരുത്തിയെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ നിരവധി തവണ ക്ലെയിമുകള്‍ പൂര്‍ണമായും നിഷേധിക്കുന്ന സംഭവങ്ങളുണ്ടായതായി ആശുപത്രികള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് ആശുപത്രികളുടെ വാദം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി തുടങ്ങാതെ റിലയന്‍സ്; ടെന്‍ഡര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ 
മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 

റിലയന്‍സ് ക്ലെയിം നിഷേധിച്ചതോടെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍പ്രതിസന്ധിയിലായിരുന്നു. ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവയും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം നല്‍കാന്‍ സാധിക്കാതെ വന്നു. രോഗി ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുമ്പോള്‍ ക്ലെയിം ചെയ്താല്‍ 8-10 മാസം കഴിഞ്ഞാണ് റിലയന്‍സ് ഇന്‍ഷുറന്‍സില്‍ നിന്ന് മറുപടി വരാറ്. ഇത്തരമൊരു സ്ഥാപനത്തിന്റെ പദ്ധതിയില്‍ പങ്കാളികളായാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ചിന്തയാണ് പലരെയും പിന്‍തിരിപ്പിക്കുന്നത്. നിലവിലെ കുടിശ്ശിക തീര്‍പ്പാക്കാതിരിക്കുമ്പോള്‍ എങ്ങിനെയാണ് വീണ്ടും അതേ കമ്പനിയുടെ നടത്തിപ്പിലുള്ള ഇന്‍ഷുറന്‍സില്‍ പങ്കാളിയാകുകയെന്ന് ആശുപത്രികള്‍ ചോദിക്കുന്നത്.ടെന്‍ഡര്‍ റിലയന്‍സിനായിരുന്നെങ്കിലും ഇതുവരെ കരാറില്‍ ഒപ്പിട്ടിരുന്നില്ല. ഒപ്പിട്ട ശേഷമാണ് പിന്‍മാറുന്നതെങ്കില്‍ 178 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി തുടങ്ങാതെ റിലയന്‍സ്; ടെന്‍ഡര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ 
‘ആദ്യ സ്വാതന്ത്ര്യദിനം’ ആഘോഷമാക്കി എല്‍ജിബിറ്റി കൂട്ടായ്മ ; മാറ്റത്തിന് മുന്നില്‍ നിന്നവരെ ഓര്‍ത്ത് വീഡിയോ   

അതേസമയം റീ ഇമ്പേഴ്‌സ്‌മെന്റ് ചികിത്സാ സ്‌കീം ഇല്ലാതാക്കി മെഡിസെപ് അവതരിപ്പിക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ച് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പുനരാലോചന നടത്താനാണ് സര്‍ക്കാര്‍ നീക്കം.

logo
The Cue
www.thecue.in