കഷ്ടപ്പാടുകള്‍ നമുക്കൊന്നിച്ചുനിന്ന് അതിജീവിക്കാം,സര്‍ക്കാര്‍ കൂടെയുണ്ടെന്നും ദുരിതബാധിതരോട് മുഖ്യമന്ത്രി 

കഷ്ടപ്പാടുകള്‍ നമുക്കൊന്നിച്ചുനിന്ന് അതിജീവിക്കാം,സര്‍ക്കാര്‍ കൂടെയുണ്ടെന്നും ദുരിതബാധിതരോട് മുഖ്യമന്ത്രി 

Published on

മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് നേരിടാമെന്ന് ദുരിത ബാധിതരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാറ്റിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥലം നഷ്ടപ്പെട്ടവരുണ്ട്,സ്ഥലവും വീടും പോയവരുണ്ട്, കൃഷിനാശം നേരിട്ടവരുണ്ട്, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുണ്ട്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ച് പ്രയത്‌നിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഷ്ടപ്പാടുകള്‍ നമുക്കൊന്നിച്ചുനിന്ന് അതിജീവിക്കാം,സര്‍ക്കാര്‍ കൂടെയുണ്ടെന്നും ദുരിതബാധിതരോട് മുഖ്യമന്ത്രി 
ഉരുള്‍പൊട്ടലല്ല, പുത്തുമലയിലേത് സോയില്‍ പൈപ്പിങ്ങിനെ തുടര്‍ന്നുള്ള ഭീമന്‍ മണ്ണിടിച്ചില്‍ 

കാണാതായ കുറച്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചില്‍ പുരോഗമിക്കുകയാണ്. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും പ്രതിസന്ധികള്‍ ഒരുമിച്ച് നേരിടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മേപ്പാടി ക്യാമ്പില്‍ കൂടുതലും പുത്തുമലയിലെ ദുരന്തത്തിന് ഇരകളായവരായിരുന്നു. ഇവരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കഷ്ടപ്പാടുകള്‍ നമുക്കൊന്നിച്ചുനിന്ന് അതിജീവിക്കാം,സര്‍ക്കാര്‍ കൂടെയുണ്ടെന്നും ദുരിതബാധിതരോട് മുഖ്യമന്ത്രി 
‘പരിസരം എല്ലാവിധത്തിലും സുരക്ഷിതമാണെങ്കിലേ വീട്ടില്‍ പ്രവേശിക്കാവൂ’; മുരളി തുമ്മാരുകുടി എഴുതുന്നു 

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍ എന്നവരുമുണ്ടായിരുന്നു. കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം, പുത്തുമലയിലെ ദുരിതത്തിനിരകളായ കുടുംബങ്ങള്‍ക്കുള്ള സഹായ പ്രഖ്യാപനം ഉണ്ടായേക്കും. ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

logo
The Cue
www.thecue.in