ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കമ്പനികള്‍ക്ക് പിഴ; പിടിയിലായവരില്‍ ‘ശുദ്ധമായ തനിനാടന്‍ വെളിച്ചെണ്ണ’യും

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കമ്പനികള്‍ക്ക് പിഴ; പിടിയിലായവരില്‍ ‘ശുദ്ധമായ തനിനാടന്‍ വെളിച്ചെണ്ണ’യും

Published on

ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വെളിച്ചെണ്ണ വിപണിയില്‍ വിറ്റഴിച്ച കമ്പനികള്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടി. മന്ത്രി കെകെ ശൈലജയുടെ നിര്‍ദ്ദേശ പ്രകാരം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നാല് കമ്പനികള്‍ക്ക് പിഴ ചുമത്തി. കിച്ചണ്‍ ടേസ്റ്റി വെളിച്ചെണ്ണ, കെപിഎന്‍ ശുദ്ധം വെളിച്ചെണ്ണ, ശുദ്ധമായ തനിനാടന്‍ വെളിച്ചെണ്ണ, കേരളീയം കോക്കനട്ട് ഓയില്‍ എന്നീ ബ്രാന്‍ഡ് കമ്പനികള്‍ക്കെതിരെയാണ് നടപടി. കിച്ചണ്‍ ടേസ്റ്റി, കെപിഎന്‍ ശുദ്ധം, തനിനാടന്‍ എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പാദകരായ കൈരളി ഓയില്‍ മില്‍സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തി. കേരളീയം കോക്കനട്ട് ഓയിലിന്റെ ഉല്‍പാദകരായ കൊച്ചിന്‍ ട്രേഡിങ് കമ്പനിയില്‍ നിന്ന് 3.15 ലക്ഷം രൂപ പീഴ ഈടാക്കുമെന്നും മന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

ആവശ്യക്കാര്‍ ഏറെ ഉള്ളതുകൊണ്ടുതന്നെയാണ് ഇത്രയേറെ നിര്‍മ്മാണ വിതരണ കമ്പനികള്‍ ഉണ്ടാവാന്‍ കാരണം. മാര്‍ക്കറ്റുകള്‍ പിടിച്ചടക്കാന്‍ വേണ്ടി പല കമ്പനികളും നിശ്ചിത ഗുണനിലവാരം ഇല്ലാതെ വിലക്കുറവില്‍ വെളിച്ചെണ്ണ ഇറക്കുന്നുണ്ട്.

കെകെ ശൈലജ

മന്ത്രിയുടെ പ്രതികരണം

“നാം വീടുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഏറ്റവും അത്യാവശ്യമായി വരുന്ന ഒന്നാണ് വെളിച്ചെണ്ണ. പല ബ്രാൻഡുകളിൽ മാർക്കറ്റിൽ വെളിച്ചെണ്ണ സുലഭമായി ലഭ്യമാണ്. ആവശ്യക്കാർ ഏറെ ഉള്ളതുകൊണ്ടുതന്നെയാണ് ഇത്രയേറെ നിർമ്മാണ വിതരണ കമ്പനികൾ ഉണ്ടാവാൻ കാരണം. മാർക്കറ്റുകൾ പിടിച്ചടക്കാൻ വേണ്ടി പല കമ്പനികളും നിശ്ചിത ഗുണനിലവാരം ഇല്ലാതെ വിലക്കുറവിൽ വെളിച്ചെണ്ണ ഇറക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കമ്പനികള്‍ക്ക് പിഴ; പിടിയിലായവരില്‍ ‘ശുദ്ധമായ തനിനാടന്‍ വെളിച്ചെണ്ണ’യും
ടിഎന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറാക്കാന്‍ നീക്കം; എതിര്‍പ്പുമായി സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍

പരിശോധനയ്ക്കിടയിൽ നിശ്ചിത ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നിർമാണ കമ്പനികൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. കൈരളി ഓയിൽ മിൽസ്, കിഴക്കമ്പലം, കൊച്ചി - 683565 എന്ന സ്ഥാപനം ഉത്പാദിപ്പിച്ച് ലിയാ ട്രേഡിംഗ് കമ്പനി, ചങ്ങമ്പുഴ നഗർ, സൗത്ത് കളമശ്ശേരി എന്ന സ്ഥാപനം മാർക്കറ്റിംഗ് നടത്തുന്ന 'കിച്ചൺ ടേസ്റ്റി വെളിച്ചെണ്ണ', 'കെ.പി.എൻ. ശുദ്ധം വെളിച്ചെണ്ണ',
'ശുദ്ധമായ തനിനാടൻ വെളിച്ചെണ്ണ' എന്നിവ നിശ്ചിത ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 6 ലക്ഷം രൂപ പിഴ ചുമത്തി. പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവർത്തിക്കുന്ന ABH ട്രേഡിംഗ് കമ്പനി ഉദ്പാദിപ്പിച്ച് കൊച്ചിൻ ട്രേഡിംഗ് കമ്പനി അല്ലപ്ര, പെരുമ്പാവൂർ എന്ന സ്ഥാപനം വിതരണം നടത്തിവന്ന 'കേരളീയം കോക്കനട്ട് ഓയിലി'ന് 3.15 ലക്ഷം രൂപയും പിഴ ചുമത്തി.”

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കമ്പനികള്‍ക്ക് പിഴ; പിടിയിലായവരില്‍ ‘ശുദ്ധമായ തനിനാടന്‍ വെളിച്ചെണ്ണ’യും
‘സുപ്രീം കോടതി പരാജയപ്പെടുന്നില്ലേ?’; അയോധ്യയില്‍ ഭൂരിപക്ഷവാദത്തോട് സന്ധി ചെയ്‌തെന്ന് പ്രകാശ് കാരാട്ട്
logo
The Cue
www.thecue.in