മരട്: അന്വേഷണം രാഷ്ട്രീയക്കാരിലേക്കും; മുന്‍പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യും
മരട് ഫ്‌ളാറ്റ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്കും നീങ്ങുന്നു. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യും. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.
മുന്‍ പഞ്ചായത്ത് ഭരണസമിതിയിലുണ്ടായിരുന്ന 21 അംഗങ്ങളെയാണ് ചോദ്യം ചെയ്യുക. രണ്ടു പേര്‍ വീതം ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ ദേവസി അടക്കമുള്ളവര്‍ അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരോപിച്ചിരുന്നു. മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന്റെ മൊഴിയും ഭരണസമിതിക്ക് എതിരാണ്.
ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 19 കോടി 93 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് രേഖകള്‍ അടക്കം സമര്‍പ്പിച്ച 38 ഫ്‌ളാറ്റ് ഉടമകള്‍ക്കാണ് പണം ആദ്യം നല്‍കുന്നത്. പൊളിച്ച് നീക്കാനുള്ള 325 ഫ്‌ളാറ്റുകളിലെ 239 അപേക്ഷകളാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് ലഭിച്ചത്.