‘ഗവര്‍ണര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കളിക്കുന്നു’ ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം 

‘ഗവര്‍ണര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കളിക്കുന്നു’ ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം 

Published on

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ, സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ കോടിയേരി വ്യക്തമാക്കുന്നു. പൗരത്വ നിമയത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമസാധുതയില്ലെന്നടക്കം ഗവര്‍ണര്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

‘ഗവര്‍ണര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കളിക്കുന്നു’ ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം 
‘എംടി,മമ്മൂട്ടി എന്നിവരുടെ പേരുകളും ചവറ്റുകൊട്ടയില്‍ തള്ളി’; കേരളമെന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്താകുന്ന അവസ്ഥയെന്ന് എ കെ ബാലന്‍

എത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണം. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്നും വ്യക്തമാക്കണം. ഭരണഘടനയും നിയമസംഹിതകളും സുപ്രീം കോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണറുടെ സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്നുമായിരുന്നു പ്രസ്താവന. അതേസമയം ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐയും ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു.

‘ഗവര്‍ണര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കളിക്കുന്നു’ ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം 
റിപ്പബ്ലിക് പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി ; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം 

നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നായിരുന്നു സിപിഐയുടെ ചോദ്യം. ഗവര്‍ണര്‍ക്ക് അത്തരത്തില്‍ അധികാരമില്ല. ഗവര്‍ണര്‍ ബിജെപിയുടെ മൈക്ക് ആയി മാറുകയും രാജ്ഭവനെ ബിജെപി ഓഫീസാക്കുകയും ചെയ്യരുത്. ഗവര്‍ണര്‍ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും അല്ലെങ്കില്‍ രാജിവെക്കണമെന്നുമായിരുന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in