സാമ്പത്തിക മാന്ദ്യം വ്യക്തമാക്കി ജിഡിപിയില്‍ വന്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ 

സാമ്പത്തിക മാന്ദ്യം വ്യക്തമാക്കി ജിഡിപിയില്‍ വന്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ 

Published on

രാജ്യത്തെ സാമ്പത്തിക മാന്ദ്യം വ്യക്തമായി സൂചിപ്പിച്ച് ജിഡിപിയിലെ ഇടിവ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഭ്യന്തര ഉല്‍പാദന നിരക്കില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനമാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ ജിഡിപി നിരക്ക്. 2012-2013 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രമാണ് അടുത്ത കാലത്ത് ജിഡിപി ഇതിലും താഴേക്ക് പോയത്. അന്ന് 4.9 ശതമാനമായിരുന്നു.

സാമ്പത്തിക മാന്ദ്യം വ്യക്തമാക്കി ജിഡിപിയില്‍ വന്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ 
‘സ്ഥിതി അതീവ ഗുരുതരം’, പിടിച്ചുനില്‍ക്കാനാകാതെ ബിസ്‌കറ്റ് ഭീമന്‍ പാര്‍ലേ ജി ; പതിനായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു 

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.1 ശതമാനമായിരുന്നു ഉല്‍പാദന മേഖലയുടെ മൂല്യത്തിലെ വര്‍ധന. എന്നാല്‍ ഇത്തവണ ഇത് 0.6 ശതമാനമായി കുറഞ്ഞു. കാര്‍ഷിക മേഖലയിലെ വളര്‍ച്ച 5.1 ല്‍ നിന്ന് 2% ആയി കുറഞ്ഞു. നിര്‍മ്മാണമേഖലയിലും തളര്‍ച്ച പ്രകടമാണ്. 9.6 % ല്‍ നിന്ന് 5.7% ആയാണ് കുറഞ്ഞത്. എന്നാല്‍ ഖനന രംഗത്ത് മാത്രമാണ് ആശ്വാസത്തിന് വകയുള്ളത്.

സാമ്പത്തിക മാന്ദ്യം വ്യക്തമാക്കി ജിഡിപിയില്‍ വന്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ 
‘പണ ലഭ്യതയില്‍ 70 വര്‍ഷത്തിനിടയിലെ രൂക്ഷമായ പ്രതിസന്ധി’ ; സാമ്പത്തിക മാന്ദ്യം തുറന്ന് സമ്മതിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ 

മുന്‍ വര്‍ഷത്തെ 0.4% ല്‍ നിന്ന് 2.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ജിഡിപി 7% ആകുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ആദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ 6.9 ആയിരിക്കുമെന്ന് പിന്നീട് തിരുത്തുകയും ചെയ്തു. രാജ്യം 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

logo
The Cue
www.thecue.in