‘സാധാരണക്കാര്‍ക്ക് സിനിമാ പഠനം അസാധ്യമാക്കുന്നു’; ഫീസ് വര്‍ധനവിനെതിരെ നിരാഹാരസമരവുമായി പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍
പൂണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും(എഫ്ടിഐഐ) കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുമുള്ള(എസ്ആര്‍എഫ്ടിഐഐ) പ്രവേശന പരീക്ഷാ ഫീസും,ട്യൂഷന്‍ ഫീസും കൃമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ഫീസ് കുറയ്ക്കണമെന്ന ആവശ്യമുമായ് എഫ്ടിഐഐ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
സാധാരണക്കാര്‍ക്ക് സിനിമാ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം ഇന്ന് ആ ലക്ഷ്യത്തില്‍ നിന്ന് മാറി പോയിരിക്കുന്നുവെന്ന് എഫ്ടിഐഐ വിദ്യാര്‍ഥികള്‍ പറയുന്നു. അതിനുള്ള തെളിവാണ് 1,18,323 രൂപയിലെത്തി നില്‍ക്കുന്ന ട്യൂഷന്‍ ഫീസും, 10,000 രൂപയിലെത്തി നില്‍ക്കുന്ന പ്രവേശന പരീക്ഷാ ഫീസും. ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ആദിത് സാത്വിന്‍, രാജര്‍ഷി മജുംദാര്‍, മണികണ്ഠന്‍ പി.ആര്‍ , വിവേക് അല്ലാക എന്നിവര്‍ നടത്തി വരുന്ന നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക് കടന്നു.
എല്ലാ അധ്യാന വര്‍ഷവും 10% എന്ന നിലയില്‍ നടത്തി വരുന്ന ഫീസ് വര്‍ദ്ധനവില്‍ ഇളവ് വരുത്തുക. പ്രവേശന പരീക്ഷയുടെ ഫീസ് കുറയ്ക്കുന്നത് വരെ പ്രവേശന പരീക്ഷ നിര്‍ത്തി വയ്ക്കുക എന്നതാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യമെന്ന് വിദ്യാര്‍ഥി യുണിയനെ പ്രതിനിധീകരിച്ച് മലയാളി വിദ്യാര്‍ഥിയായ ശരത് വാര്യര്‍ ദ ക്യൂവിനോട് പറഞ്ഞു.
എഫ്ടിഐ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ നാല് പേരാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവുമുള്ള ഫീസ് വര്‍ദ്ധനവിന് ഒരു ഉയര്‍ന്ന പരിധിയില്ല. ജോയിന്റ് എന്‍്ട്രന്‍സ് ടെസ്റ്റിന് നിലവില്‍ 4000 മുതല്‍ 10000 വരെയാണ് ഫീസ്, ഇത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടാന്‍ കഴിയാതാക്കുന്നു. എട്ട് കൊല്ലം മുന്‍പാണ് ഫീസ് വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഇന്‍സ്റ്റിറ്റ്യൂട്ട് എടുത്തത്, കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ഫീസ് വര്‍ദ്ധനവിനെതിരെ പലര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല, തുടര്‍ന്നാണ് ഈ വര്‍ഷം സമരം ആരംഭിച്ചിരിക്കുന്നത്.
ശരത് വാര്യര്‍
ഇന്നലെ രാവിലെയാണ് നിരാഹാര സമരം വിദ്യാര്‍ഥികള്‍ ആരംഭിച്ചത്. വൈകീട്ട് എഫ്ടിഐ ഡയറക്ടര്‍ വിദ്യാര്‍ഥി നേതാക്കളോട് സംസാരിച്ചിരുന്നുവെങ്കിലും അടുത്ത ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ ഫീസ് വര്‍ദ്ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് അറിയിച്ചത്. എന്നാല്‍ അടിയന്തിരമായി ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. നിലവില്‍ പുതിയ ബാച്ചിലേക്ക് പ്രവേശനം ക്ഷണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ എഫ്ടിഐയിലോ എസ്ആര്‍എഫ്ടിഐയിലോ എന്‍ട്രന്‍സ് എക്‌സാമിനേഷന് 4000 മുതല്‍ 10000 രൂപ വരെ വിദ്യാര്‍ഥകള്‍ അടയ്‌ക്കേണ്ടി വരുകയും പ്രവേശനം നേടുന്നവര്‍ വര്‍ധിച്ച ഫീസ് അടയ്‌ക്കേണ്ടി വരുകയും ചെയ്യും. സമാനമായ പ്രതിഷേധം എസ്ആര്‍എഫ്ടിഐയിലും വിദ്യാര്‍ഥികള്‍ ആരംഭിച്ചിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം