‘കൊടുങ്ങല്ലൂരില്‍ ഏതോ കടുകുമണി ഫോട്ടോസ്റ്റാറ്റ്’; അന്തിക്കാട് കള്ളനോട്ടടി കേസ് ചെറുതെന്ന് സെന്‍കുമാര്‍
തൃശൂര്‍ അന്തിക്കാട് അരക്കോടിയിലേറെ രൂപയുടെ കള്ളനോട്ട് പിടിച്ച കേസ് ചെറുതാണെന്ന് മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. കൊടുങ്ങല്ലൂരില്‍ ഏതോ ‘കടുക് മണി’ ഫോട്ടോസ്റ്റാറ്റ് എടുത്ത് കള്ള നോട്ടാക്കിയത് ഒരു വിഭാഗം ആളുകള്‍ വലുതാക്കി കാണിക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. പാകിസ്താനില്‍ അടിച്ച കള്ളനോട്ടുകള്‍ ആനകള്‍ക്ക് കയറാവുന്ന കണ്ടെയ്‌നറുകള്‍ വഴി ഇറക്കിയതിനേക്കുറിച്ച് ഒന്നും പറയാനില്ല. ആന ചോരുന്നത് കാണില്ല. കടുക് ചോരുന്നതാണ് കാണുകയെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനവുമായെത്തിയവരെ മുന്‍ ഡിജിപി ചീത്ത വിളിച്ചു.
ബിജെപിയുടെ മുന്‍ പ്രാദേശിക നേതാവായിരുന്ന രാകേഷ് വ്യാഴാഴ്ച്ച കള്ളനോട്ട് കേസില്‍ അറസ്റ്റിലായിരുന്നു. 40 ലക്ഷത്തിന്റെ വ്യാജകറന്‍സി വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രാകേഷിനെ പിടികൂടിയത്. മുമ്പ് കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് തന്നെ രാകേഷ് രണ്ട് തവണ അറസ്റ്റിലായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം