‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 

‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 

Published on

ഫെയ്‌സ്ബുക്ക് ലൈവിലൂടെ വേശ്യാ പരാമര്‍ശം നടത്തിയതില്‍ മാപ്പുപറഞ്ഞ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ആ വാക്ക് താന്‍ പറയാന്‍ പാടില്ലായിരുന്നു. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ മാപ്പ് പറയുന്നു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ നടത്തിയ വേശ്യാപരാമര്‍ശം പലരും കണ്ടിട്ടുണ്ടാകും. കഴിഞ്ഞദിവസത്തെ എന്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നു.നമ്മള്‍ നോക്കിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയുണ്ട് ലേക്ഷോര്‍ ഹോസ്പിറ്റലില്‍. മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയിട്ട് വീണ്ടും ഇപ്പോള്‍ സീരിയസ്സാണ്. രണ്ട് ദിവസമായി അതിന്റെ ടെന്‍ഷനില്‍ ആ ഭാഗങ്ങളില്‍ ഓടി നടക്കുകയാണ്. അതിനിടയിലാണ്, ഞങ്ങള്‍ പൈസ തന്നിട്ടില്ലേ, എന്നിട്ട് നിങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണോയെന്നൊക്കെ ചിലര്‍ കുത്തി കുത്തി ചോദിക്കുന്നത്. കൂടാതെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അനാവശ്യ പോസ്റ്റുകളും ഇടുന്നു. ഇത്രയും ആളുകള്‍ എന്നെ മോശമായി ചിത്രീകരിക്കുമ്പോള്‍ ഒരു മനുഷ്യനെന്ന നിലയില്‍ കേള്‍ക്കുന്നതിന് ഒരു പരിധിയില്ലേ. എത്ര കാലമായി ഇത് തുടങ്ങിയിട്ട്.

‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 
വേശ്യാവൃത്തി പരാമര്‍ശത്തില്‍ ഫിറോസ് കുന്നംപറമ്പിലിന് കുരുക്ക്; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍ 

ഞാന്‍ ദൈവം ഒന്നുമല്ല, മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യനാണ്. എല്ലാവരേയും പോലെ തന്നെയാണ് ഞാനും. ഒരു പരാമര്‍ശം നടത്തി എന്നതിന്റെ പേരില്‍ നിങ്ങളെല്ലാം ഇത്രമാത്രം എന്റെ നേര്‍ക്ക് വന്നില്ലേ, നിങ്ങളെ പറയുമ്പോള്‍ നിങ്ങള്‍ക്ക് എത്രമാത്രം വിഷമം തോന്നുന്നുവോ അത്രയും എനിക്കും തോന്നും. ഞാന്‍ കടിച്ചുപിടിച്ച് കുറേയൊക്കെ ക്ഷമിച്ചു. ക്ഷമിക്കാന്‍ കഴിയാതായപ്പോള്‍ പറഞ്ഞുപോയതാണ്. ഞാനങ്ങനെ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും അത് പിന്‍വലിക്കണമെന്നും സുഹൃത്തുക്കളൊക്കെ വന്നുപറഞ്ഞു. ആ വാക്ക് പറയാന്‍ പാടില്ലായിരുന്നുവെന്ന്, ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി. ആരെയും വ്യക്തിപരമായി പറയാന്‍ നമുക്ക് അവകാശമില്ല. അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു.

‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 
‘തെരഞ്ഞെടുപ്പ് പ്രചരണം അതിരുവിടുന്നു’; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ടിക്കാറാം മീണ

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി വ്യക്തമാക്കിയിരുന്നു. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചതെന്നും ഇത് അനുവദിച്ച് തരില്ലെന്നും അവര്‍ അഭിപ്രായപ്പെടുകയും ചെയ്തു. അതിനിടെ ഫിറോസിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ വനിതാ കമ്മീഷന്‍ ഫിറോസിനെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

logo
The Cue
www.thecue.in