തുടര്‍ച്ചയായി ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് മികച്ച പദവിയില്‍ നിയമനം നല്‍കി ഫെയ്‌സ്ബുക്ക് 

തുടര്‍ച്ചയായി ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് മികച്ച പദവിയില്‍ നിയമനം നല്‍കി ഫെയ്‌സ്ബുക്ക് 

Published on

തുടര്‍ച്ചയായി തങ്ങളുടെ ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ച മലയാളി യുവാവിനെ മികച്ച പദവിയില്‍ നിയമിച്ച് ഫെയ്‌സ്ബുക്ക്. കോഴിക്കോട് പയ്യോളി സ്വദേശി നീരജ് ഗോപാലിനാണ് ഫെയ്‌സ്ബുക്ക് ലണ്ടന്‍ ആസ്ഥാനത്ത് സെക്യൂരിറ്റി അനലിസ്റ്റായി നിയമനം ലഭിച്ചിരിക്കുന്നത്. ഈ രംഗത്തെ നീരജ് ഗോപാലിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ഫെയ്‌സ്ബുക്ക് ഉത്തരവാദിത്വമേറിയ പദവിയില്‍ നീരജിനെ നിയോഗിക്കുകയായിരുന്നു. ലണ്ടന്‍ കേന്ദ്രത്തിലെ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്മെന്റ്സ് & അനാലിസിസ് വിഭാഗത്തിലെ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന പദവിയിലാണ് നിയമനം. ജൂണ്‍ 10നാണ് ജോലിയില്‍ പ്രവേശിച്ചത്. ലോകമാകമാനമുള്ള മനുഷ്യരെ കണ്ണിചേര്‍ക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് നീരജ് ഗോപാല്‍ ദ ക്യുവിനോട് പറഞ്ഞു.

തുടര്‍ച്ചയായി ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് മികച്ച പദവിയില്‍ നിയമനം നല്‍കി ഫെയ്‌സ്ബുക്ക് 
‘അടൂരിന്റെ വീട്ടുപടിക്കലും ജയ് ശ്രീറാം മുഴക്കും, കേള്‍ക്കാനാകില്ലെങ്കില്‍ ചന്ദ്രനില്‍ പോകൂ’; ഭീഷണിയുമായി ബി ഗോപാലകൃഷ്ണന്‍ 

ഫെയ്‌സ്ബുക്കിന്റെ ഭാഗമാകണമെന്ന ആഗ്രഹത്തോടെ ബഗ് ഹണ്ടിങ് (സുരക്ഷാ പിഴവ് കണ്ടെത്തല്‍) ചെയ്തതല്ല. എന്നാല്‍ അതില്‍ സജീവമായതോടെ ലോകത്തെ എറ്റവും വലിയ സമൂഹ മാധ്യമ നെറ്റ് വര്‍ക്കിന്റെ ഭാഗമാകണമെന്ന ആഗ്രഹം ഉടലെടുത്തിരുന്നു. നിരവധി ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചതോടെ പ്രവര്‍ത്തനത്തില്‍ തൃപ്തി തോന്നി എന്നെ ക്ഷണിക്കുകയും 5 റൗണ്ടുള്ള ഇന്റര്‍വ്യൂവിന് ശേഷം നിയമിക്കുകയുമായിരുന്നു. 

നീരജ് ഗോപാല്‍ 

ബഗ് ഹണ്ടിങ് നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് മറുപടി നല്‍കിയിരുന്നത് അമേരിക്കന്‍ സ്വദേശി നീല്‍ പൂളായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനായെന്നും നീരജ് വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. ഫെയ്‌സ്ബുക്കിന്റെ പ്രൊഫഷണലിസം അതിശയിപ്പിക്കുന്നതാണെന്നും നീരജ് വ്യക്തമാക്കുന്നു.

സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ഉടന്‍ ജോലിക്കെടുക്കുന്ന പതിവ് ഫെയ്‌സ്ബുക്കിനില്ല. എന്നാല്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതാണ് നീരജിന്റെ നിയമനത്തില്‍ നിര്‍ണ്ണായകമായത്.
തുടര്‍ച്ചയായി ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് മികച്ച പദവിയില്‍ നിയമനം നല്‍കി ഫെയ്‌സ്ബുക്ക് 
‘അവര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ, ഞാനും കൂടാം’; വിവരക്കേടിന് മറുപടി പറയാനില്ലെന്ന് അടൂര്‍ 

2016 ല്‍ ബാംഗ്ലൂര്‍ വിപ്രോയില്‍ പ്രവര്‍ത്തിക്കവെ ജോലിക്കൊപ്പം സിസ്റ്റംസ് എഞ്ചിനിയറിംഗില്‍ എംഎസ് ചെയ്ത് കൊണ്ടിരിക്കെയാണ് ഫേസ്ബുക്കിന്റെ ബഗ്‌ ബൗണ്ടി പ്രോഗ്രാമിനെക്കുറിച്ച് അറിയാനിടയാകുന്നത്. തുടര്‍ന്ന് ബഗ്‌ ഹണ്ടിങ് (സുരക്ഷാ പിഴവുകള്‍ കണ്ടുപിടിക്കല്‍ ) തുടങ്ങി. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി ഫെയ്സ്ബുക്ക് ഹാള്‍ ഓഫ് ഫെയിമില്‍ ആദ്യ 15 ഇല്‍ ഇടം നിലനിര്‍ത്തി. ഗവേഷകര്‍ കണ്ടുപിടിക്കുന്ന പിഴവുകളുടെ ഗൗരവവും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും കണക്കിലെടുത്താണ് ഫെയ്സ്ബുക്കിന്റെ ഹാള്‍ ഓഫ് ഫെയിം റാങ്കിങ്. ബഗ് ഹണ്ടിങ്ങിലൂടെ ഇതുവരെ 35000 ഡോളറിലധികം (25 ലക്ഷത്തിലേറെ രൂപ) നീരജിന് പ്രതിഫലമായി ലഭിച്ചിട്ടുമുണ്ട്.

തുടര്‍ച്ചയായി ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് മികച്ച പദവിയില്‍ നിയമനം നല്‍കി ഫെയ്‌സ്ബുക്ക് 
‘ശിശുഭവനില്‍ പോയി കുഞ്ഞുങ്ങളെ സ്‌നേഹിക്കാന്‍ പഠിക്കൂ’; വിദ്യാര്‍ത്ഥിയെ ദ്രോഹിച്ച കണ്ടക്ടര്‍ക്ക് മലപ്പുറം കളക്ടറുടെ ശിക്ഷ  

എല്ലാ വര്‍ഷങ്ങളിലും റാങ്കിങ്ങില്‍ മുന്‍പന്തിയില്‍ വന്നതിനാല്‍ ഫെയ്‌സ്ബുക്ക് എല്ലാ ലൈവ് ഹാക്കിങ് ഇവന്റ്സുകള്‍ക്കും പ്രൈവറ്റ് ബഗ് ബൗണ്ടി മീറ്റിംഗുകള്‍ക്കും നീരജിനെ സ്പോണ്‍സര്‍ഷിപ്പോടു കൂടി ക്ഷണിക്കാറുണ്ടായിരുന്നു. അങ്ങനെ ലണ്ടനിലും സിങ്കപ്പൂരിലും നടന്ന പരിപാടികളില്‍ പങ്കെടുത്തു. 2019 ഇല്‍ ആണ് ഇന്റര്‍വ്യൂവിന് ക്ഷണം ലഭിക്കുന്നത്. 5 ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂ മികച്ച രീതിയില്‍ മറികടന്നു. താന്‍ കണ്ടെത്തിയ ബഗ്ഗുകളെക്കുറിച്ച് നീരജ് തന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.(http://whitehatstories.blogspot.com/)

തുടര്‍ച്ചയായി ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് മികച്ച പദവിയില്‍ നിയമനം നല്‍കി ഫെയ്‌സ്ബുക്ക് 
‘ഒടുവില്‍ സുരക്ഷിതമായ ഒരിടം’; സംസ്ഥാന സര്‍ക്കാരിന്റെ ‘തണല്‍ വീടി’നെക്കുറിച്ച് ട്രാന്‍സ്‌മെന്‍ 

വിപ്രോയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയിരുന്ന നീരജ് വെബ് അപ്ലിക്കേഷന്‍ സെക്യൂരിറ്റിയിലെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി എത്തിക്കല്‍ ഹാക്കിങ് സ്വയം പഠിച്ചെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ എന്‍ടിടിഎഫില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ നേടി. ശേഷം ബിറ്റ്‌സില്‍ നിന്ന് സിസ്റ്റംസ് എഞ്ചിനീയറിംഗില്‍ എംഎസും നേടുകയായിരുന്നു. പയ്യോളി തുറശ്ശേരിക്കടവ് പി കെ ഗോപാലന്‍ മാസ്റ്ററുടേയും നിര്‍മ്മല ടീച്ചറുടേയും മകനാണ് നീരജ്. ആയുര്‍വേദ ഡോക്ടറായ അഞ്ജുഷയാണ് ഭാര്യ. ലസ്ന, ചിത്ര എന്നിവരാണ് സഹോദരങ്ങള്‍.

logo
The Cue
www.thecue.in