‘മലിനജലം കുടിവെള്ളമാക്കേണ്ട’; പാറമടകളിലെ വെള്ളം കുടിക്കാന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചു
പാറമടകളില്‍ നിന്നുള്ള മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉത്തരവിട്ടു. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കളക്ടര്‍ നിരോധനം നടപ്പാക്കിയത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
മലിനജലം കുടിവെള്ളമായി വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കും. ഇവ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിരീക്ഷണം ശക്തമാക്കി, തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഹെല്‍ത്ത് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം