ഷെഹ്ല ഷെറിന്‍ 
ഷെഹ്ല ഷെറിന്‍ 

’ഒരു നിമിഷത്തെ ശ്രദ്ധയുണ്ടായിരുന്നെങ്കില്‍ ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു’;ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ 

Published on

വയനാട് സുല്‍ത്താന്‍ബത്തേരി സര്‍വ്വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് ജില്ലാ ജഡ്ജി എ ഹാരിസിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു നിമിഷത്തെ ശ്രദ്ധയുണ്ടായിരുന്നെങ്കില്‍ ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും എ ഹാരിസ് പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷെഹ്ല ഷെറിന്‍ 
Shane Nigam Interview : എല്ലാം മിനിഞ്ഞാന്ന് പരിഹരിച്ചെന്ന് പറഞ്ഞതാണ്  

അവശയായ മകളെയും തോളിലിട്ട് വിതുമ്പി കൊണ്ട് പോകുന്ന അച്ഛന്റെ ദൃശ്യം വേദനാജനകമായ കാഴ്ചയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ദയനീയരംഗം കണ്ടതെന്നും റിപ്പോട്ടിലുണ്ട്. പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം പിതാവിനെ അറിയിക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍ ചെയ്തത്. പാമ്പ് കടിയേറ്റ് അരമണിക്കൂര്‍ സ്‌കൂളില്‍ നിര്‍ത്തി. കുട്ടിയേയും കൂട്ടി അച്ഛന്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അധ്യാപകര്‍ നോക്കി നില്‍ക്കുകയായിരുന്നു. ഇത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഷെഹ്ല ഷെറിന്‍ 
‘കോണ്ടം കൊണ്ട് മുടികെട്ടുന്നു, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉറങ്ങുന്നു’;ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ സെന്‍കുമാര്‍

വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍ക്കും സാധിച്ചില്ല. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധേയ കേസെടുക്കാന്‍ സാധ്യതയുണ്ട്.

logo
The Cue
www.thecue.in