‘ദളിതനായതിനാല്‍ രാഹുലിനെ സ്വീകരിക്കുന്നതില്‍ നിന്ന്‌  തടഞ്ഞു’, ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

‘ദളിതനായതിനാല്‍ രാഹുലിനെ സ്വീകരിക്കുന്നതില്‍ നിന്ന്‌ തടഞ്ഞു’, ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ദളിതരായതിനാല്‍  4 പേരെ, രാഹുലിനെ വേദിയിലേക്ക് സ്വീകരിക്കുന്നതില്‍ നിന്ന്‌ തഴഞ്ഞെന്നാണ് ആരോപണം.
Published on

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തൃത്താലയിലെ പരിപാടിയില്‍ ലൈനപ്പ് പാസ് വിതരണത്തില്‍, ജാതിവിവേചനമുണ്ടായെന്ന് തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. തൃത്താല നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. എംപി സുബ്രഹ്മണ്യനാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ദളിതരായതിനാല്‍ താനുള്‍പ്പെടെ 4 പേരെ, രാഹുലിനെ വേദിയിലേക്ക് സ്വീകരിക്കുന്നതില്‍ നിന്നും തഴഞ്ഞെന്നാണ് ആരോപണം.

പാര്‍ട്ടി പദവി അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് പകരം ജാതി അടിസ്ഥാനത്തില്‍ ലൈനപ്പ് പാസ് നല്‍കിയെന്ന രീതിയിലാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ഇയാള്‍ ദ ക്യൂവിനോട് പറഞ്ഞു. തന്നെക്കൂടാതെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ,യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഭാരവാഹികളായ രതീഷ് കൃഷ്ണ, അനീഷ് വട്ടംകുളം, ലിജിത്ത് ചന്ദ്രന്‍ ആനക്കര എന്നിവരാണ് തഴയപ്പെട്ടത്. പകരം പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കാത്ത ചിലരെ പാസ് നല്‍കി തിരുകിക്കയറ്റിയെന്നും സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

പാര്‍ട്ടി പദവി അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് പകരം  ജാതി അടിസ്ഥാനത്തില്‍ ലൈനപ്പ് പാസ് നല്‍കിയെന്ന രീതിയിലാണ് അനുഭവപ്പെട്ടത്. അത് ലിസ്റ്റുണ്ടാക്കിയവരുടെ ഭാഗത്തുനിന്നുണ്ടായ വലിയ അപാകതയാണ്. അര്‍ഹരായ പലരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ അനര്‍ഹരായ പലരും ലിസ്റ്റില്‍ കടന്നുകൂടി. ദളിതരായ ഞങ്ങള്‍ നാലുപേര്‍ തഴയപ്പെട്ടു. ഇത് അറിഞ്ഞോ അറിയാതെയോ ആകാം. എന്തായാലും അര്‍ഹതപ്പെട്ടവര്‍ തഴയപ്പെട്ടു. അത് പാര്‍ട്ടി ഗൗരവമായി പരിശോധിക്കണം. ലിസ്റ്റില്‍ വെട്ടിത്തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ചില നേതാക്കള്‍ വിഭാഗീയത കാണിച്ചിട്ടുണ്ട്. അത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഇതുപറഞ്ഞതുകൊണ്ട് ഒരു പക്ഷേ ഞാന്‍ ബലിയാടായേക്കാം. നാളെ ഞാന്‍ മാറ്റിനിര്‍ത്തപ്പെടാം. എന്നാല്‍ ഇനി ഇത്തരത്തില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ മാറ്റിനിര്‍ത്തപ്പെടുന്ന സ്ഥിതിയുണ്ടാകരുത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. 
അഡ്വ.എം.പി. സുബ്രഹ്മണ്യന്‍ 

സ്വീകരിക്കുന്നവരുടെ പട്ടിക തയ്യാറാക്കി രാഹുല്‍ഗാന്ധിയുടെ ഓഫീസിന് മുന്‍കൂറായി നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ നല്‍കുന്ന പട്ടികയില്‍ ക്രമക്കേട് നടന്നുവെന്നാണ് സുബ്രഹ്മണ്യന്റെ ആരോപണം. ചടങ്ങില്‍ തഴഞ്ഞെന്ന് സുബ്രഹ്മണ്യന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലൈനപ്പ് പാസുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ വിഭാഗീയത കാണിച്ചു എന്നുള്ളത് പറയാതിരിക്കാന്‍ കഴിയില്ല.. സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ കുടുംബവുമായി സക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനും സമയം കണ്ടെത്തുമ്പോള്‍ ഇവിടെ വിഭാഗീയതയുടെ അഴുക്ക് ഭാണ്ഡം പേറുകയാണ് തൃത്താലയിലെ ചില ഉന്നത നേതാക്കള്‍... പരിപാടിക്ക് തലേ ദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നേതാവിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് കാറ്റഗറി നോക്കിയാണ് പ്രവേശനം എന്ന് എന്നാല്‍ പരിപാടി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവര്‍ ഉദ്ദേശിച്ച കാറ്റഗറി ജാതി അടിസ്ഥാനത്തിലാണെന്ന് കാരണം ഞാന്‍ വഹിക്കുന്ന പാര്‍ട്ടി പദവിക്ക് തുല്യനും അതിനു താഴെ ഉള്ളവനും പദവി ഒന്നും ഇല്ലാത്തവനും കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നിട്ടും ആതിഥേയനും നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ എന്നെയും പൊന്നാനി പാര്‍ലമെന്റ് കാരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ: ഞമവേലലവെ ഗൃശവെിമ ഇഗ ആതിഥേയ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് ജന: സെക്രട്ടറയുമായ അനീഷ് വട്ടംകുളം ത്തെയും കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിയും തൃത്താലക്കാരനുമായ ഘശഷശവേ ഇവമിറൃമി അിമസസമൃമനേയും ആ ഭാഗത്തേക്ക് അടുപ്പിക്കാതെ ഔദ്യോഗികമായി യാതൊരു പാര്‍ട്ടി പദവികളും ഇല്ലാത്ത ആളുകളെ ലൈനപ്പിന് പാസ് നല്‍കിയത് ഞങ്ങള്‍ ദളിത് വിഭാഗത്തില്‍ നിന്നുമാണ് എന്നുള്ള നിങ്ങളുടെ ചിന്താബോധമാണ്.. എല്ലാ വിഭാഗത്തെയും ഒന്നായി കാണുവാന്‍ ഇന്ത്യയെ പഠിപ്പിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃനിര ഈ വികാരങ്ങള്‍ അറിയട്ടെ....

logo
The Cue
www.thecue.in