വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണതില്‍ അങ്കലാപ്പിലായി കുടുംബം; ‘ശ്വാസം നേരെ വീണത് ആ മറുപടിയില്‍’ 

വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണതില്‍ അങ്കലാപ്പിലായി കുടുംബം; ‘ശ്വാസം നേരെ വീണത് ആ മറുപടിയില്‍’ 

Published on

വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണതില്‍ അങ്കലാപ്പിലായി പള്ളുരുത്തിയിലെ കുടുംബം. കട്ടത്തറ ജെയ്‌സിങ്ങിന്റെ വീട്ടുവളപ്പിലാണ് ചത്ത വവ്വാലിനെ കണ്ടെത്തിയത്. വവ്വാലില്‍ നിപ വൈറസ് സാധ്യത ഭയന്ന കുടുബം അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് പലതരത്തിലുള്ള മറുപടികളുണ്ടായതോടെ കുടുംബം വലഞ്ഞു. ഒടുവില്‍ ചത്ത വവ്വാലിനെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വെറ്ററിനറി ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് കുടുംബത്തിന് ആശ്വാസമായത്. തുടര്‍ന്ന് മറവ് ചെയ്തു.

വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണതില്‍ അങ്കലാപ്പിലായി കുടുംബം; ‘ശ്വാസം നേരെ വീണത് ആ മറുപടിയില്‍’ 
‘എസ്‌കേപ് ഫ്രം അട്ടക്കുളങ്ങര’; തടവുകാരികള്‍ രക്ഷപ്പെട്ടതിങ്ങനെ

സംഭവം ഇങ്ങനെ. ചത്ത വവ്വാലിനെ കണ്ടതോടെ ജെയ്‌സിങ് പ്രാദേശിക പൊതുപ്രവര്‍ത്തകരെയും ആരോഗ്യവകുപ്പ് അധികൃതരെയും ബന്ധപ്പെട്ടു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ഇതോടെ കൊച്ചി നഗരസഭയുടെ ആരോഗ്യവിഭാഗത്തെ ബന്ധപ്പെട്ടു. ഇതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രബീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി. വവ്വാലിനെ മറവ് ചെയ്യാമെന്നതിലേക്ക് തീരുമാനമെത്തി. എന്നാല്‍ വീട്ടുവളപ്പില്‍ വവ്വാലിനെ മറവ് ചെയ്താല്‍ പ്രശ്‌നമാകുമോയെന്നതായിരുന്നു അടുത്ത പേടി.

വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണതില്‍ അങ്കലാപ്പിലായി കുടുംബം; ‘ശ്വാസം നേരെ വീണത് ആ മറുപടിയില്‍’ 
‘ബിനോയ് കോടിയേരി വാണ്ടഡ്’; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്‌ 

ഇതിനിടെ രാഷ്ട്രീയ പ്രവര്‍ത്തകരുമെത്തി. നഗരസഭയുടെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവമറിയിച്ചു. ഡിഎംഒയെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. ഇതോടെ വീണ്ടും ജില്ലാ മെഡിക്കല്‍ ഓഫീസറെ വിളിച്ചു. മറവ് ചെയ്യുന്നതിന് മുന്‍പ് നിപയുമായി ബന്ധപ്പെട്ട് പ്രത്യേക വിഭാഗത്തെ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം.

വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണതില്‍ അങ്കലാപ്പിലായി കുടുംബം; ‘ശ്വാസം നേരെ വീണത് ആ മറുപടിയില്‍’ 
‘ശബരിമല അണികള്‍ക്കിടയില്‍ ആഘാതം സൃഷ്ടിച്ചു’; ജനമനസ് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടെന്നും സിപിഐഎം അവലോകനറിപ്പോര്‍ട്ട്  

അവിടെ ബന്ധപ്പെടുമ്പോള്‍ വീണ്ടും മറ്റൊരു നിര്‍ദേശമെത്തി. വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറെ ബന്ധപ്പെട്ടു. നിപ ബാധിച്ച് വവ്വാല്‍ ചാകില്ലെന്നും ആശങ്ക വേണ്ടെന്നും പള്ളുരുത്തി വെറ്ററിനറി ഡോക്ടറില്‍ നിന്ന് മറുപടി ലഭിച്ചു.ജീവനില്ലാത്ത വവ്വാലിനെ പരിശോധിക്കേണ്ടതില്ലെന്ന് അദ്ദേഹം തീര്‍പ്പ് കല്‍പ്പിച്ചതോടെയാണ് അങ്കലാപ്പിന് പര്യവസാനമായത്.

logo
The Cue
www.thecue.in