‘വാച്ച് നിരോധിക്കണം,സിസിടിവിയും മൊബൈല്‍ ജാമറും വേണം’; പിഎസ്‌സി പരീക്ഷയ്ക്ക് പുതിയ ക്രമീകരണങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് 

‘വാച്ച് നിരോധിക്കണം,സിസിടിവിയും മൊബൈല്‍ ജാമറും വേണം’; പിഎസ്‌സി പരീക്ഷയ്ക്ക് പുതിയ ക്രമീകരണങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് 

Published on

ക്രമക്കേടുകള്‍ തടയാന്‍ പി.സ്.സി പരീക്ഷകള്‍ക്ക് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ജാമറും സിസിടിവിയും സ്ഥാപിക്കണമെന്നാണ് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ടിലെ മുഖ്യ ശുപാര്‍ശ. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പരീക്ഷാ ഹാളില്‍ അനുവദിക്കരുത്. ഇതിനായി പരീക്ഷയ്ക്ക് മുന്‍പ് ശാരീരിക പരിശോധ നടത്തണം. വാച്ച് നിരോധിക്കണം. സമയമറിയാന്‍ പരീക്ഷാ ഹോളില്‍ ക്ലോക്കുകള്‍ സ്ഥാപിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

‘വാച്ച് നിരോധിക്കണം,സിസിടിവിയും മൊബൈല്‍ ജാമറും വേണം’; പിഎസ്‌സി പരീക്ഷയ്ക്ക് പുതിയ ക്രമീകരണങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് 
അലനെയും താഹയെയും സിപിഎം പുറത്താക്കും ; അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്കായി യോഗങ്ങള്‍ 

പരീക്ഷാ പേപ്പറുകള്‍ മടക്കിക്കൊടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കും സീല്‍ ചെയ്ത് നല്‍കണം. പരമാവധി പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ നടപടി സ്വീകരിക്കണം. ഓണ്‍ലൈന്‍ പരീക്ഷ നടത്തുമ്പോള്‍ പോര്‍ട്ടബിള്‍ വൈ ഫൈ ആവശ്യമാണ്. ഉയര്‍ന്ന പരീക്ഷകളില്‍ എഴുത്ത് പരീക്ഷകള്‍ കൂടി നടത്തണം. ഇത് ആള്‍മാറാട്ടം തടയാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പിഎസ്‌സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശകള്‍.

‘വാച്ച് നിരോധിക്കണം,സിസിടിവിയും മൊബൈല്‍ ജാമറും വേണം’; പിഎസ്‌സി പരീക്ഷയ്ക്ക് പുതിയ ക്രമീകരണങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് 
അയോധ്യയ്ക്ക് പിന്നാലെ ശബരിമല യുവതീ പ്രവേശവും റാഫേലും ; 17 നകം സുപ്രീം കോടതിയില്‍ നിന്ന് നിര്‍ണായക വിധികള്‍ 

പ്രസ്തുത പരീക്ഷയില്‍ യുണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടേയണ്ടതില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ശുപാര്‍ശകളുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരുന്നെങ്കിലും അതുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് പി.എസ്.സി

logo
The Cue
www.thecue.in