‘യുഎപിഎ ചുമത്തരുതായിരുന്നു’; തിരുത്തല്‍ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് 

‘യുഎപിഎ ചുമത്തരുതായിരുന്നു’; തിരുത്തല്‍ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് 

Published on

മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലായിരുന്നുവെന്നാണ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന. ഇത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

‘യുഎപിഎ ചുമത്തരുതായിരുന്നു’; തിരുത്തല്‍ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് 
ലഘുലേഖ പിടിച്ചതുകൊണ്ട് മാവോയിസ്റ്റാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍, കൂടുതല്‍ പേരിലേക്ക് അന്വേഷണമെന്ന് പൊലീസ്

പൊലീസ് നടപടി എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. സംഭവത്തില്‍ പൊലീസ് അധികൃതരില്‍ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസാക്കുമ്പോള്‍ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഎം ആയിരുന്നു.

‘യുഎപിഎ ചുമത്തരുതായിരുന്നു’; തിരുത്തല്‍ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് 
‘തകരുന്നത് പാർട്ടിക്കൊപ്പം നിൽക്കുന്നവരുടെ വിശ്വാസമാണ്’, പിണറായിയെയും ആഭ്യന്തരവകുപ്പിനെയും പ്രതിരോധത്തിലാക്കി പ്രതികരണങ്ങള്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസ് യുഎപിഎ നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇടതുമുന്നണിയുടെ ഭരണത്തില്‍ ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാകില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

logo
The Cue
www.thecue.in