ഗോവയില്‍ കോണ്‍ഗ്രസ് വിട്ടവരെ അവരോധിക്കാന്‍ സഖ്യകക്ഷി മന്ത്രിമാരെ നീക്കി ബിജെപി; ഇടഞ്ഞ ജിഎഫ്പി പ്രതിപക്ഷത്തേക്ക് 

ഗോവയില്‍ കോണ്‍ഗ്രസ് വിട്ടവരെ അവരോധിക്കാന്‍ സഖ്യകക്ഷി മന്ത്രിമാരെ നീക്കി ബിജെപി; ഇടഞ്ഞ ജിഎഫ്പി പ്രതിപക്ഷത്തേക്ക് 

Published on

ഗോവയില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ എംഎല്‍എമാരില്‍ 3 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതോടെ ബിജെപി സഖ്യകക്ഷി ജിഎഫ്പി മന്ത്രിസഭയില്‍ നിന്ന് പുറത്തായി. ചന്ദ്രകാന്ത് കവ്‌ലേകര്‍, ജെന്നിഫര്‍ മോണ്‍സെറേറ്റ്, ഫിലിപ്പീ നാരി റോഡ്രിഗസ് എന്നിവരെയാണ് ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയെയും മന്ത്രിസഭയില്‍ ചേര്‍ത്തു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മന്ത്രിമാരായിരുന്ന വിജയ് സര്‍ദേശായി, വിനോദ്‌ പാലിയേന്‍കര്‍, ജയേഷ് സാല്‍ഗോകര്‍ എന്നിവരെ നീക്കിയാണ് കോണ്‍ഗ്രസ് വിട്ടെത്തിയവരെ ഉള്‍പ്പെടുത്തിയത്. സ്വതന്ത്ര എംഎല്‍എ റോഹന്‍ ഖോണ്ഡെക്കും മന്ത്രിപദവി നഷ്ടമായി.

ഗോവയില്‍ കോണ്‍ഗ്രസ് വിട്ടവരെ അവരോധിക്കാന്‍ സഖ്യകക്ഷി മന്ത്രിമാരെ നീക്കി ബിജെപി; ഇടഞ്ഞ ജിഎഫ്പി പ്രതിപക്ഷത്തേക്ക് 
‘ഷെബി മകനെ പോലെ, സ്‌കൂള്‍ വിട്ടുപോയിട്ടും ഇപ്പോഴും വരും; ‘സ്‌നേഹസെല്‍ഫി’യിലെ സീമ ടീച്ചര്‍ പറയുന്നു 

പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിക്കുമെന്നും പ്രതിപക്ഷത്ത് ചേരുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായ വിജയ്‌ സര്‍ദേശായി പറഞ്ഞു. കോണ്‍ഗ്രസ് വിട്ടെത്തിയ 10 എംഎല്‍എ മാര്‍ ബിജെപിയില്‍ ലയിക്കുകയായിരുന്നു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം 5 ആയി ചുരുങ്ങി. 40 അംഗ സഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 27 പേരുണ്ട്. സ്വന്തമായി ഭരിക്കാനുള്ള അംഗസംഖ്യയായതോടെയാണ് മുന്‍പ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്‍തുണ നല്‍കിയ ജിഎഫ്പി അംഗങ്ങളെയും ഒരു സ്വതന്ത്രനെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. ഇതോടെ പ്രതിപക്ഷത്തിരിക്കുമെന്ന് ജിഎഫ്പി പ്രഖ്യാപിച്ചു.

ഗോവയില്‍ കോണ്‍ഗ്രസ് വിട്ടവരെ അവരോധിക്കാന്‍ സഖ്യകക്ഷി മന്ത്രിമാരെ നീക്കി ബിജെപി; ഇടഞ്ഞ ജിഎഫ്പി പ്രതിപക്ഷത്തേക്ക് 
യൂണിവേഴ്‌സിറ്റി കോളേജെന്ന് കേള്‍ക്കുമ്പോള്‍ ഭയം; എസ് എഫ് ഐയുടെ ചാപ്പകുത്തലിന് ഇരയായ നിഷാദ് 

എന്‍ഡിഎ നേതൃത്വം ചതിച്ചെന്ന് ഉപമുഖ്യമന്ത്രിയായിരുന്ന വിജയ് സര്‍ദേശായി തുറന്നടിച്ചു. സഖ്യത്തിന് രൂപം നല്‍കിയ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ രണ്ടാം മരണമാണിതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 17 ന് പരീക്കര്‍ മരണപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പൈതൃകത്തിന്റെ അന്ത്യവും സംഭവിച്ചെന്നായിരുന്നു വിജയ് സര്‍ദേശായിയുടെ പ്രതികരണം. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ജിഎഫ്പിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വിശദീകരണം. കോണ്‍ഗ്രസ് വിട്ടെത്തിയവരില്‍ മൂന്ന് പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്.

logo
The Cue
www.thecue.in