‘ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യം’; ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ കഴിയുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ 

‘ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യം’; ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ കഴിയുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ 

Published on

രാജ്യത്തെ പൗരന്‍മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണെന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോക് താന്ത്രിക് ജനതാദള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അനാവശ്യ ഭീതി പരന്നിരിക്കുകയാണ്. പൗരത്വ നിയമം പുനര്‍വിചാരണ ചെയ്യണം. ഉത്തരവാദപ്പെട്ടവര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും കേരള ജനത ഒന്നിച്ചുനിന്ന് തെറ്റുതിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ‘ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യം’; ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ കഴിയുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ 
‘പ്രക്ഷോഭകരെ നിശബ്ദരാക്കി’; പൊലീസ് നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

നേരത്തെയും അടൂര്‍ ഗോപാലകൃഷ്ണന്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ജയ്ശ്രീറാം വിളി കൊലവിളിയാകുന്നുവെന്ന് കാണിച്ച് അടൂര്‍ ഉള്‍പ്പെടെ 52 സാംസ്‌കാരിക നായകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ അന്യഗ്രഹങ്ങളില്‍ പോകണമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനില്‍ നിന്ന് വിദ്വേഷ പരാമര്‍ശമുണ്ടായി. എന്നാല്‍ ആരെങ്കിലും ടിക്കറ്റ് എടുത്ത് തന്നാല്‍ ചന്ദ്രനില്‍ പോകാമെന്ന് അന്ന് അടൂര്‍ തിരിച്ചടിക്കുകയും ചെയ്തു.

 ‘ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യം’; ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ കഴിയുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ 
സംയുക്ത സമരം:’സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല’; സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in